കോവിഡ് ദുരിത ബാധിതർക്ക് 250 ടൺ കപ്പ സൗജന്യമായി നൽകിയ പിണ്ണാക്കനാട് വരവുകാലാപറമ്പിൽ സിനിൽ വി. മാത്യുവിനെ മുഖ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു . (വീഡിയോ)
കോവിഡ് ദുരിത ബാധിതർക്ക് 250 ടൺ കപ്പ സൗജന്യമായി നൽകിയ പിണ്ണാക്കനാട് വരവുകാലാപറമ്പിൽ സിനിൽ വി. മാത്യുവിനെ മുഖ്യമന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു . വീഡിയോ കാണുക
ലക്ഷക്കണക്കിന് രൂപ ചിലവിട്ട് അറുപതിൽ പരം ജോലിക്കാരുടെ സഹായത്തോടെ പാറത്തോട് പലപ്ര പഴുത്തടം ഭാഗത്തുള്ള തന്റെ 26 ഏക്കർ സ്ഥലത്ത് കൃഷി ചെയ്ത 30,000 മൂട് കപ്പ സൗജന്യമായി കോവിഡ് ദുരിത ബാധിതർക്ക് അദ്ദേഹം നൽകിയിരുന്നു . വിവിധ ജില്ലകളിൽ നിന്നായി, ആയിരത്തിലധികം സന്നദ്ധപ്രവർത്തകർ സിനിലിന്റെ കൃഷിയിടത്തിലെത്തി കപ്പ ശേഖരിച്ച് വിവിധ പ്രദേശങ്ങളിൽ കോവിഡ് ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്തു.