കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സ്വെർലാൻഡി”ന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു.
കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്‌സ്വെർലാൻഡി”ന്റെ സഹകരണത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കു ഓക്സിജൻ ഫ്ളോമീറ്ററുകളും മറ്റു അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു .
പൂഞ്ഞാർ എംഎൽഎ ലയൺ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. ലയൺ ഡോ. ബാബു സെബാസ്റ്റ്യൻ സമഗ്രഹികൾ എറ്റു വാങ്ങി .
കഴിഞ്ഞ ഒരു വർഷത്തിൽ ഏറെ ആയി കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് നിരവധിയായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരികയാണ് . നിർധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് എൽഇഡി ടിവികൾ ,കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്നു പവർ സ്പ്രേയർ, ട്രാഫിക് പോലീസിന് റെയിൻ കോട്ടുകൾ, കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ സാനിറ്റിസഷൻ, ജനറൽ ആശുപത്രിക്കു ബെഡുകൾ , പൊൻകുന്നം പോലീസ് സ്റ്റേഷന് ആവശ്യമായ മാസ്കുകൾ, സാനിറ്റസെർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോവിഡ് ഡോമിസൈൽ സെന്ററിന് ബെഡ് ഷീറ്റുകൾ തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങൾ ക്ലബ് നടത്തിവരികയാണ് .
കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിൽ ഇന്ന് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് രാജു തോമസ് , സെക്രട്ടറി ജെറി ജേക്കബ് , ട്രഷറർ ഷാജിമോൻ ജോസ് ,അഡ്മിനിസ്ട്രെറ്റർ മാത്യൂസ് മാത്യു , പിആർഒ ശ്രീകാന്ത് പങ്കപ്പാട്ട് , മുൻ പ്രസിഡണ്ട് ബിജു വല്ലിയടത്ത് ,ഡയറക്ടർ മാരായ V D തോമസ് , പ്രൊഫ. ജെ സി കാപ്പൻ എന്നിവരും പങ്കെടുത്തു