DYFI പാറത്തോട് മേഖലാ കമ്മറ്റിയുടെ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം അഭിമാനകരമാണന്ന് ജില്ലാ സെക്രട്ടറി സജേഷ് ശശി
പാറത്തോട് : പഞ്ചായത്തിലെ മുഴുവൻ കോവിഡ് ബാധിത കുടുംബങ്ങൾക്കും എല്ലാ ദിവസവും ഭക്ഷണം നൽകുന്ന DYFI പാറത്തോട് മേഖലാ കമ്മറ്റിയുടെ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനം അഭിമാനകരമാണന്ന് DYFI ജില്ലാ സെക്രട്ടറി സജേഷ് ശശി. ദുരിത കാലത്ത് ആരും ഒറ്റക്കല്ലന്നും, ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ DYFI പ്രവർത്തകർ സദാ സമയവും സജ്ജമാണന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിറ്റി കിച്ചണിൽ സന്നദ്ധ പ്രവർത്തകർക്ക് പിന്തുണയുമായി എത്തിയതായിരുന്നു DYFI ജില്ലാ സെക്രട്ടറി. ജില്ലാ ജോ. സെക്രട്ടറി ബി.സുരേഷ് കുമാർ, ജില്ലാ കമ്മറ്റിയംഗം എം.എ. റിബിൻഷാ, ബ്ളോക്ക് സെക്രട്ടറി അജാസ് റഷീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാതൃകാപരമായ പ്രവർത്തനമാണ് കഴിഞ്ഞ 12 ദിവസക്കാലമായി DYFI പാറത്തോട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്. ഇടക്കുന്നത്ത് പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണിൽ നിന്നും പാറത്തോട് പഞ്ചായത്തിലെ മുഴുവൻ കോവിഡ് ബാധിത കുടുംബങ്ങളിലേക്കും രാവിലെയും രാത്രിയുമായി നൂറ് കണക്കിന് ഭക്ഷണ പൊതികളാണ് തയ്യാറാക്കി എത്തിക്കുന്നത്. പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിൽ നിന്നും ഉച്ച ഭക്ഷണം മാത്രമാണ് വിതരണം. അതുകൊണ്ട് പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും തയ്യാറാക്കി നൽകാൻ DYFI പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
CPI (M) ജില്ലാ കമ്മറ്റിയംഗം അഡ്വ. പി . ഷാനവാസ്, ലോക്കൽ സെക്രട്ടറി പി കെ ബാലൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ പൂർണ പിന്തുണയുമായി രംഗത്തെത്തി. വിദേശത്തും സ്വദേശത്തുമുള്ള നാട്ടുകാരും ചെറുതും വലുതുമായ സഹായങ്ങൾ സസന്തോഷം എത്തിച്ചതോടെ കമ്യൂണിറ്റി കിച്ചന്റെ കലവറയും, ദുരിത ബാധിതരുടെ വയറും നിറഞ്ഞു.
DYFI ബ്ളോക് ട്രഷറർ മാർട്ടിൻ തോമസ്, മേഖലാ സെക്രട്ടറി അരുൺ സ്വാമിനാഥൻ, പ്രസിഡണ്ട് ഷമീർ അസീസ്, CPI (M) നേതാക്കളായ രവി ചന്ദ്രൻ, സജീവ്, സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ തയ്യാറാക്കുന്ന രുചികരമായ ഭക്ഷണം DYFI യൂണിറ്റിലെ പ്രവർത്തകരാണ് വീടുകളിലെത്തിക്കുന്നത്.