ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി
ചിറക്കടവ് : കേരളാതദ്ദേശ സ്വയംഭരണവകുപ്പിന്റെ നിർദ്ദേശാനുസരണം വിപുലമായ മഴക്കാലപൂർവ്വ ശുചീകരണത്തിനാണ് ചിറക്കടവ് ഗ്രാമപഞ്ചായത്ത് രൂപം നൽകിയിട്ടുള്ളത്. വെള്ളിയാഴ്ച്ച ചിറക്കടവ് ഗ്രാമ പഞ്ചായത്ത് കാര്യാലയം, ടൗൺഹാൾ എന്നിവടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നൂ. ശുചീകരണ പ്രവർത്തനം ഗ്രാമ പഞ്ചായത്തംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തൂ. കൂടാതെ പഞ്ചായത്തിനു വിട്ടുകിട്ടിയിട്ടുള്ള മുഴുവൻ സ്ഥാപനങ്ങളിലും സ്ഥാപനാധികാരിളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടന്നൂ. കൂടാതെ ശനിയാഴ്ച ഗ്രാമ പഞ്ചായത്തിലെ 225 കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ വിപുലമായ രീതിയിൽ പൊതു സ്ഥലങ്ങളിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു . പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മഴക്കാലപൂർവ്വ ശൂചീകരണം നടത്താനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.