ഓൺലൈൻ പഠനസൗകര്യമില്ലാതെ 3553 കുട്ടികൾ

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനോപാധികൾ ഉറപ്പാക്കാനും മൊബൈൽ നെറ്റ്‌വർക്ക്, വൈദ്യുതി എന്നിവ ലഭ്യമാക്കാനും കളക്ടർ എം.അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജില്ലയിലെ 364 ലൈബ്രറികൾ പൊതു പഠന കേന്ദ്രങ്ങളാക്കി മാറ്റും. എസ്. എസ്. എ യിലെ റിസോഴ്സ് അധ്യാപകർക്കായിരിക്കും ക്ലാസിൻ്റെ ചുമതല. ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാതെ 3553 കുട്ടികളുണ്ടെന്നാണ്‌ പ്രാഥമിക വിവരം. ഒന്നാം ക്ലാസും പതിനൊന്നാം ക്ലാസും ഒഴികെയുള്ള കണക്കാണിത്. സമഗ്ര ശിക്ഷാ അഭിയാനാണ്‌ പ്രാഥമികമായ കണക്കെടുപ്പ്‌ നടത്തിയത്‌. 

മറ്റ്‌ തീരുമാനങ്ങൾ ഇങ്ങനെ 

തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണവകുപ്പിന്റെയും സഹായത്തോടെ വിദ്യാർഥികൾക്ക് മൊബൈലും ടാബ്‌ലെറ്റുകളും സജ്ജമാക്കും. 

ഓൺലൈൻ പഠനോപാധികൾ ഇല്ലാത്തവരെ കണ്ടെത്താൻ കുടുംബശ്രീ സഹായിക്കും. 

കുട്ടികളുടെ വീട്ടിലേക്കുള്ള വൈദ്യുതിതടസ്സങ്ങൾ കെ.എസ്‌.ഇ.ബി. അടിയന്തരമായി പരിഹരിക്കും. 

നെറ്റ്‌വർക്ക് പ്രശ്നങ്ങൾ മൊബൈൽ കമ്പനികൾ സംയുക്തമായി പരിഹരിക്കും.

error: Content is protected !!