വീട്ടുമുറ്റത്ത് പിടഞ്ഞുവീണ് പക്ഷികൾ ചാകുന്നു; ആശങ്കയിൽ ജെയിംസ്
െജയിംസ് മാത്യുവിന്റെ വീട്ടുമുറ്റത്ത് ചത്തകിളിയെ മൃഗഡോക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു
എരുമേലി: മൂന്ന് ദിവസം മുമ്പ് എരുത്വാപ്പുഴ കീരിത്തോട് വലിയകുളത്തിൽ െജയിംസ് മാത്യുവിന്റെ വീട്ടുമുറ്റത്ത് രണ്ട് കാക്കകൾ പിടഞ്ഞുവീണ് ചത്തു. തൊട്ടടുത്ത ദിവസം കരിയിലപെടച്ചി ഇനത്തിലുള്ള രണ്ട് കിളികളും വീട്ടുമുറ്റത്ത് പിടഞ്ഞുവീണു ചത്തു. കോവിഡോ, പക്ഷിപ്പനിയോ അതോ മറ്റെന്തങ്കിലുമോ? ഇവ മനുഷ്യനും വളർത്തുമൃഗങ്ങൾക്കും പ്രശ്‌നമാകുമോ? ആശങ്കയിലാണ് അദ്ദേഹം.
ജനമൈത്രി പോലീസും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, വെറ്ററിനറി ഡോക്ടർ അനിൽകുമാർ, വനപാലകർ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. ചത്തകിളികളെ സുരക്ഷാവസ്ത്രമണിഞ്ഞ് ഡോക്ടർ പരിശോധിച്ച് സാമ്പിൾ ഏരിയൽ രോഗപരിശോധനാ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഫലം അറിയാം.