പൊന്‍കുന്നത്ത് വാക്‌സിനേഷന്‍ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു നാളെ തുറക്കും

പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിന് അനുവദിച്ച വാക്‌സിനേഷന്‍ സെന്റര്‍ തിങ്കളാഴ്ച് മുതൽ പ്രവർത്തനം ആരംഭിക്കും. എല്ലാം ജോലികളും പൂര്‍ത്തിയായതായി പ്രസിഡന്റ് അഡ്വ. സി ആര്‍ ശ്രീകുമാര്‍ അറിയിച്ചു. സ്വന്തമായി വാക്‌സിനേഷന്‍ കേന്ദ്രമില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടി കാണിച്ച് പഞ്ചായത്ത് റസല്യൂഷന്‍ പാസാക്കി അയക്കുകയും മന്ത്രി വി.എന്‍ വാസവന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജും വാക്‌സിനേഷന്‍ സെന്റര്‍ അനുവദിക്കാനായി ഇടപെടലുകള്‍ നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍ ഗിരീഷ് കുമര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.

കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് നിര്‍വ്വഹിക്കും. മന്ത്രി വി.എന്‍ വാസവന്‍ ആശംസകള്‍ നേരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍ ഗിരീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ പങ്കെടുക്കും.

error: Content is protected !!