പൊറോട്ടയടിച്ചു വൈറലായ എൽഎൽബി വിദ്യാർഥിനി അനശ്വരയ്ക്ക് സ്വപ്നതുല്യമായ ഓഫർ .. അനശ്വര പുതുപുത്തൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
അഞ്ചാം ക്ലാസ് മുതൽ പൊറോട്ട അടിച്ച്, അമ്മ നടത്തുന്ന ഹോട്ടലിൽ ജോലിക്കു സഹായിച്ചു ജീവിത മാർഗം കണ്ടെത്തുന്ന തൊടുപുഴ അൽ അസ്ഹർ കോളജിലെ എൽഎൽബി വിദ്യാർഥിനി എരുമേലി കുറുവാമുഴി സ്വദേശിനി അനശ്വര ഹരിയ്ക്ക് കൈത്താങ്ങായി, സുപ്രീം കോടതി അഭിഭാഷകരായ മലയാളി ദമ്പതികളായ മനോജ് വി. ജോർജ്, ശിൽപ ലിസ ജോർജ് എന്നിവർ എത്തിയതോടെ അനശ്വരയ്ക്ക് ലഭിക്കുന്നത് സ്വപ്നതുല്യമായ ഓഫർ..
ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന എൽഎൽബി കോഴ്സ് പൂർത്തിയായ ശേഷം അവരുടെ ന്യൂഡൽഹിയിലെ ന്യൂട്ടൻസ് ലോ എൽഎൽപിയിൽ ട്രെയിനിയായി ജോലി നൽകും. 25 വർഷമായി ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ന്യൂട്ടൻസ് ലോ. ഡൽഹിയിലെ സുപ്രീം കോടതിയിൽ പ്രാക്ടിസ് ചെയ്യുവാൻ അവസരം ലഭിക്കും എന്നകാര്യം അറിഞ്ഞതോടെ എൽഎൽബി വിദ്യാർഥിനിയായ അനശ്വര, അവിശ്വസനീയമായ ഓഫർ ലഭിച്ചതിന്റെ സന്തോഷത്തിൽ മതിമറന്നിരിക്കുകയാണ് ..
ലോക്ക് ഡൗൺ കാലത്ത് അനശ്വര ഹരി പൊറോട്ട അടിച്ച് ‘അമ്മയെ സഹായിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരുകോടി പത്തുലക്ഷം പേരാണ് വീഡിയോ കണ്ടത് . ഒരു സെലിബ്രറ്റി അല്ലാത്ത ഒരാളുടെ വീഡിയോ ഏതാനും ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയിൽ ഒരുകോടിയുടെ മേൽ വ്യൂസ് കിട്ടുന്നത് ആദ്യമായാണ് ..
തന്റെ വീഡിയോ ചരിത്രം കുറിച്ചതിനൊപ്പം, സ്വപ്നതുല്യമായ ഓഫർ ലഭിച്ചതിന്റെ സന്തോഷത്തിൽ അനശ്വര തന്റെ പുതുപുത്തൻ വിശേഷങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.. വീഡിയോ കാണുക