“നമുക്കൊരുക്കാം അവർ പഠിക്കട്ടെ” :എസ് എഫ് ഐ മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു
മുണ്ടക്കയം : സാധാരണക്കാരായ ഒരു വിദ്യാർത്ഥിയുടെയും പഠനം മുടങ്ങരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, എസ് എഫ് ഐ മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ “നമുക്കൊരുക്കാം അവർ പഠിക്കട്ടെ” എന്ന ക്യാമ്പെയ്നിന്റെ ഭാഗമായി മുരിക്കുംവയൽ ഗവ. എൽ.പി. സ്കൂളിലെയും, വണ്ടൻപതാൽ സെന്റ്.പോൾസ് സ്കൂളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മുരിക്കുംവയൽ ഗവ. എൽ.പി.സ്കൂളിലെ പഠനോപകരണ വിതരണം മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. പി. ഷാനവാസും വണ്ടൻപതാൽ സെന്റ്. പോൾസ് സ്കൂളിലെ പഠനോപകരണ വിതരണം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷും ഉദ്ഘാടനം ചെയ്തു. സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി റെജീന റഫീഖ്,എസ്. എഫ്. ഐ. കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ബാരി എം.ഇർഷാദ്, വൈസ് പ്രസിഡന്റ് ലിനു കെ.ജോൺ, ജോ.സെക്രട്ടറി ആസിഫ് അമാൻ, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.പ്രദീപ് എന്നിവർ പങ്കാളികളായി.