വനം കൊള്ളയ്ക്ക് എതിരെ ബിജെപി പ്രതിഷേധ സമരം നടത്തി

പാറത്തോട്. ആയിരം കോടിയുടെ വനംകൊള്ള നടത്തിയ സർക്കാർ ,രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയയെ തുറുങ്കിലടക്കുക എന്നാവശ്യപ്പെട്ട് ബിജെപി യുടെ നേതൃത്വത്തിൽ ഇടക്കുന്നം വില്ലേജ് ഓഫീസ് പടിക്കൽ ബൂത്ത് പ്രസിഡണ്ട് സജി പുതക്കുഴിയുടെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമരം പൂഞ്ഞാർ നിയോജക മണ്ഡലം ജന: സെക്രട്ടറി കെ വി അഭിലാഷ് ഉദ്‌ഘാടനം ചെയ്തു. സച്ചിൻ മുക്കാലി, അനന്ദു പ്രതാപൻ , സഞ്ജയ് സനൽ തുടങ്ങിയവർ പങ്കെടുത്തു.

പാറത്തോട് പഞ്ചായത്തിൽ നടന്ന വിവിധ സമര പരിപാടികൾ ബി ജെ പി ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ റ്റി എം. മധു കണ്ണൻ ചോറ്റി, എൻ പി സജീവ് ,അർജ്ജുൻ പാലമൂട്ടിൽ , നിജി ഭാർഗ്ഗവൻ, രാജീവ് സോപാനം, സോബി ജേക്കബ്ബ് , ഗിരീഷ് ചിറ്റടി, മുരളി എം, വിനീഷ് തങ്കച്ചൻ , ശിവപ്രസാദ്, ജയൻ അക്ഷയ, ഹരികാന്ത്. കെ.എച്ച്, പി.ബി വിജി, സുരേന്ദ്രൻ പാലമൂട്ടിൽ, ബിജു കുട്ടൻ, ഗോപിനാഥൻ, റിനോ എം.ജോർജ്ജ് എന്നിവർ പങ്കെടുത്തു

error: Content is protected !!