കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്കിൽ കാഞ്ഞിരപ്പള്ളിയും കോരുത്തോടും ‘കുറഞ്ഞ കോവിഡ് വ്യാപനം ” ഉള്ള മേഖലയും, കൂട്ടിക്കലും മണിമലയും അതിവ്യാപനമേഖലയുമാണ്.
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തും, കോരൂത്തോടും മാത്രമാണ് ‘കുറഞ്ഞ കോവിഡ് വ്യാപനമുള്ളത്’ എന്ന കണക്കിൽ പെടുന്നത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ഏഴുദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനംവരെ ആണെങ്കിൽ ‘കുറഞ്ഞ വ്യാപനമുള്ളത്’ എന്നാണ് കണക്കാക്കുക.
എട്ടുമുതൽ ഇരുപതുവരെ ശതമാനമാണെങ്കിൽ മിതമായ വ്യാപനമുള്ള പ്രദേശമായി കണക്കാക്കും. 20 ശതമാനത്തിന് മുകളിലാണെങ്കിൽ അതിവ്യാപനമേഖലയായിക്കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുപ്പതുശതമാനത്തിലും കൂടിയാൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും.
ബുധനാഴ്ചത്തെ സ്ഥിതി വിലയിരുത്തിയശേഷം ഏറ്റവും പുതിയ പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും 17 മുതൽ തദ്ദേശസ്ഥാപനതലത്തിൽ രോഗപ്രതിരോധനിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകൾ : (ഏപ്രിൽ എട്ടുമുതൽ 14 വരെ)
കൂട്ടിക്കൽ-23.49, മണിമല-22.12, പാറത്തോട്-11.97, മുണ്ടക്കയം-11.04, , എലിക്കുളം-10.60, , എരുമേലി-8.85, , ചിറക്കടവ്-9.84 കാഞ്ഞിരപ്പള്ളി-6.37, കോരൂത്തോട്-7.80,
നിലവിലെ ടി.പി.ആർ അനുസരിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ :
ടി.പി.ആർ . എട്ടുവരെ (കാഞ്ഞിരപ്പള്ളി-6.37, കോരൂത്തോട്-7.80)
- എല്ലാ കടകളും ഏഴുമുതൽ ഏഴുവരെ തുറക്കാം. പകുതി ജീവനക്കാർ മാത്രം. സ്വകാര്യസ്ഥാപനങ്ങൾ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർ ത്തിക്കാം. സ്വകാര്യവാഹനങ്ങൾ ഓടാം. സ്വകാര്യബസുകൾ ഓടാം.
ടി.പി.ആർ . 8-20 (പാറത്തോട്-11.97, മുണ്ടക്കയം-11.04, , എലിക്കുളം-10.60, , എരുമേലി-8.85, , ചിറക്കടവ്-9.84 )
- അവശ്യവസ്തുക്കളുടെ കടകൾ മാത്രം ഏഴുമുതൽ ഏഴുവരെ. മറ്റുകടകൾ തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ ഏഴുമുതൽ ഏഴുവരെ (പകുതി ജീവനക്കാർ മാത്രം)
- സ്വകാര്യസ്ഥാപനങ്ങളുടെ പ്രവർ ത്തനം തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ (പകുതി ജീവനക്കാർ മാത്രം). സ്വകാര്യവാഹനങ്ങൾ , സ്വകാര്യബസുകൾ ഓടാം. ഇക്കാര്യത്തിൽ വ്യക്തതവരുത്തും.
ടി.പി.ആർ . 20-നുമുകളിൽ (കൂട്ടിക്കൽ -23.49, മണിമല-22.12)
- സമ്പൂർ ണ ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ കടകൾ മാത്രം ഏഴുമുതൽ ഏഴുവരെ. മറ്റുകടകൾ വെള്ളിയാഴ്ചമാത്രം ഏഴുമുതൽ ഏഴുവരെ (പകുതി ജീവനക്കാർ മാത്രം).