എലിക്കുളം തളിർ പച്ചക്കറി ഉത്പാദക സംഘം നടത്തുന്ന കർഷകരുടെ സ്വന്തം നാട്ടു ചന്തയ്ക്ക് രണ്ടു വയസ്സ്

എലിക്കുളം.: കൃഷി വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ മേൽനോട്ടത്തിൽ എലിക്കുളം തളിർ പച്ചക്കറി ഉത്പാദക സംഘം നടത്തുന്ന കർഷകരുടെ സ്വന്തം നാട്ടു ചന്തയ്ക്ക് വയസ്സ് രണ്ടാകുന്നു.

കുരുവിക്കൂട് കേന്ദ്രമാക്കി എല്ലാ വ്യാഴാഴ്ചകളിലുമാണ് നാട്ടുചന്ത പ്രവർത്തിക്കുന്നത്.

കാന്താരി മുളക് മുതൽ മുട്ടനാട് വരെ കർഷകന്റെ ഈ നേരിന്റെ വിപണിയിൽ കൈമാറ്റം ചെയ്യപ്പെടുന്നു.

ഏറ്റവും കുറഞ്ഞ അളവിലെ ചക്കക്കുരു മുതൽ ലോഡു കണക്കുള്ള ഏത്തക്കുല വരെ ഇവിടെ കൈ മാറ്റം ചെയ്യപ്പെടുന്നു.

രാവിലെ ഏഴു മണി മുതൽ കാർഷിക ഉത്പന്നങ്ങൾ സ്വീകരിച്ചു തുടങ്ങും. പത്തു മണി മുതൽ പരസ്യ ലേല സമ്പ്രദായമാണ് നടക്കുക
ഈ ആഴ്ച കൊണ്ടുവന്ന ഉത്പന്നങ്ങളുടെ തുക കൃത്യമായി അടുത്തയാഴ്ച കർഷകന് നൽകിയിരിക്കും.

കർഷകനും കച്ചവടക്കാരും ഈ വിപണിയിൽ പുലർത്തുന്ന വിശ്വസ്തതയും പരസ്പര സൗഹൃദവും നാട്ടു നന്മയുടെ ഉദാഹരണമാണ്.
ലാഭേച്ഛയില്ലാതെ, യാതൊരു പ്രതിഫലവും സ്വീകരിക്കാതെയുള്ള സംഘാടകരുടെ പ്രവർത്തന മികവാണ് ഈ വിപണിയുടെ വിജയത്തിനാധാരം.

കോവിഡ് കാലത്ത് പ്രദേശത്തെ ഇതര വിപണികൾ താല്ക്കാലികമായെങ്കിലും അടച്ചുപൂട്ടലിനെ നേരിട്ടപ്പോഴും ഒരാഴ്ചയും പൂട്ടാതെ തുറന്നു പ്രവർത്തിപ്പിക്കുവാൻ എലിക്കുളം നാട്ടുചന്ത പ്രവർത്തകർക്കായി. ഇക്കാര്യം ജില്ലാ കൃഷി വകുപ്പധികൃതരുടെ പ്രത്യേക പ്രശംസയ്ക്ക് കാരണമായിരുന്നു.

വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ , ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, സാബിച്ചൻ പാംപ്ലാനിയിൽ, ജിബിൻ വെട്ടം,
മോഹനകുമാർ കുന്നേൽ കരോട്ട് , രാജു അമ്പലത്തറ തുടങ്ങിയ വരുടെ നേതൃത്വത്തിലുള്ള കർഷകരുടെ കൂട്ടായമയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എലിക്കുളം ഗ്രാമ പഞ്ചായത്തും കൃഷിഭവനും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.

രണ്ടാം വാർഷികാഘോഷ പരിപാടികൾ ജൂലായ് 08 ന് രാവിലെ 10 ന് ഗവ: ചീഫ് വിപ്പ് ഡോ:എൻ ജയരാജ്
ഉദ്ഘാടനം ചെയ്യും. മാണി സി കാപ്പൻ എം എൽ എ, പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി
ജില്ലാ പഞ്ചായത്തംഗങ്ങളായ ജെസ്സി ഷാജൻ, ജോസ് മോൻ മുണ്ടക്കൽ, കൃഷി അസിസ്റ്റന്റ് ഡയറകടർ ലെൻസി തോമസ്, കൃഷി ആഫീസർ നിസ ലത്തീഫ് ഇതര ഉദ്യോഗസ്ഥ ജനപ്രതിനിധികൾ പങ്കെടുക്കും…

error: Content is protected !!