ഇന്ത്യയിലെ ആദ്യത്തെ ” പൊളാരിസ് സ്ലിംഗ് ഷോട്ട് ” ആഡംബര സ്‌പോര്‍ട്‌സ് കാർ കാഞ്ഞിരപ്പള്ളിയിൽ..കാണുവാൻ വൻ ജനക്കൂട്ടം

 January 12, 2016 

കാഞ്ഞിരപ്പള്ളി : പ്രമുഖ സ്‌പോര്‍ട്‌സ് വെഹിക്കിള്‍ ആയ ” പോളാരി സ്ലിംഷോട്ട് ” കാഞ്ഞിരപ്പള്ളിയിൽ എത്തി. ഇന്ത്യയിലെ ഏക പോളാരി സ്ലിംഷോട്ട് കാർ ആണിത് . ആദ്യത്തെ 

സിനിമകളിലും ടി വി കളിലും ഇന്റർനെറ്റ്‌ ലും മാത്രം കണ്ടു പരിചയം ഉള്ള വളരെ പ്രതേക ഷേപ്പ് ഉള്ള ആ ആഡംബര സ്‌പോര്‍ട്‌സ് കാർ കണ്ടപ്പോൾ നാട്ടുക്കാർക്ക് കൌതുകതോടൊപ്പം അമ്പരപ്പും ഉണ്ടായി. കാറിൽ തൊട്ടു നോക്കുവാനും, സെൽഫി എടുക്കുവാനും ജനങ്ങൾ തിക്കി തിരക്കി. ജനങ്ങളുടെ തിരക്ക് കൂടിയപ്പോൾ ഗതാഗത തടസ്സവും ഉണ്ടായി . 

പ്രമുഖ വ്യവസായിയും ചെമ്മണ്ണൂർ ജുവലറിയുടെ ചെയർമാനും ആയ ബോബി ചെമ്മണ്ണൂരാണ് ഈ മുച്ചക്ര വാഹനമായ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയിരിക്കുന്നത്. 

2.4 ലിറ്റോര്‍ ഡിഒഎച്ച്‌സി എഞ്ചിനാണ്് ഇതിന്റെ കരുത്ത്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ വാഹനത്തിന്റെ പ്രത്യേകത ഇതിന്റെ ഡിസൈന്‍ തന്നെയാണ്. ഒറ്റനോട്ടത്തില്‍ ഒരു ലക്ഷ്വറി കാറാണെന്ന് തോന്നുമെങ്കിലും മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലാണ് കമ്പനി ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നും കമ്പനി മാനുവലില്‍ പറയുന്നു. ത്രീ പോയിന്റെ സീറ്റ് ബെല്‍റ്റ് ആണ് ഇതിലുള്ളത്. വാട്ടര്‍പ്രൂഫ് സീറ്റ് ഇതിന്റെ മറ്റൊരു പ്രത്യേകത. കൂടാതെ 4.3 എല്‍സിഡി സ്‌ക്രീന്‍, ബാക്കപ്പ് കാമറ, ബ്ലൂടൂത്ത്, ഓഡിയോ സിസ്റ്റം എന്നിവയുണ്ട്. ഈ വാഹനത്തില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ലക്ഷ്വറി കാറിന്റെ അനുഭൂതിയും ഈ വാഹനം പ്രദാനം ചെയ്യുന്നു. എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത ലൈറ്റ് പൂര്‍ണ്ണമായും എല്‍ഇഡിയാണ്.ഇതിന്റെ ഉയരം 51.9 ഇഞ്ചും വീല്‍ ബെയ്‌സ് 105.0 ഇഞ്ചുവം വരും. ഗ്രൗണ്ട് ക്ലിയറന്‍സ് ആകട്ടെ 5 ഇഞ്ചും 37.1 ലിറ്റര്‍ ആണ് ഇന്ധനക്ഷമതയുമുള്ളത്.

എബിഎസ് ബ്രേക്ക് സ ിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം കമ്പനി വാറണ്ടി നല്‍കുന്ന ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത കമ്പനി ഉപഭോക്താവിന് നല്‍കുന്ന സുരക്ഷിതത്വമാണ്.

ഈ വാഹനം ചെമ്മന്നുരിന്റെ വിവിധ ശാഖകളിൽ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് കഞ്ഞിരപ്പള്ളിയിലെ ചെമ്മണ്ണൂർ ജുവലറിയിലും എത്തിയത്.

error: Content is protected !!