അതിമനോഹരമായ ഗാനവുമായി ലല്ലു ടീച്ചർ വീണ്ടും..

 January 31, 2020 

കാഞ്ഞിരപ്പള്ളി : അതിമനോഹരമായ ഗാനത്തോടൊപ്പം, അതിലും മനോഹരമായ പുഞ്ചിരിയോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ അധ്യാപിക ലല്ലു അൽഫോൻസ് വേദി കീഴടക്കി.. 

സെന്റ് ഡോമിനിക്സ് കോളേജിലെ സുവർണജൂബിലി സ്മാരക അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തിലാണ് കോളേജിലെ അധ്യാപികയായ ലല്ലു അൽഫോൻസ് ഗാനം ആലപിച്ചത്.” മോഹം കൊണ്ടു ഞാൻ..” വീഡിയോ കാണുക ..

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ആറ്റുകടവിൽ അനൂപിന്റെ ഭാര്യയാണ് ചെമ്മലമറ്റം വരിക്കാനിക്കൽ വീട്ടിൽ ലല്ലൂ അൽഫോൻസ് . കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ മുൻ അധ്യാപകനായിരുന്ന തോമസ് ആന്റണി സാറിന്റെ മകനാണ് അനൂപ് . 
ഈ ദന്പതികൾ ഒന്ന് ചേർന്ന് പാടിയ മറ്റൊരു ഗാനം കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തങ്ങളുടെ വിവാഹ സൽക്കാര വേളയിൽ അനൂപും ലാലുവും ഒരുമിച്ചു പാടിയ ഗാനം അന്ന് പ്രമുഖ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ ആ ഗാനം ആസ്വദിച്ചു.

പ്രശസ്ത സംവിധായകൻ ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ ” പൂങ്കാറ്റിനോടും കിളികളോടും കവിതകൾ ചൊല്ലി ..” എന്ന ഗാനമായിരുന്നു അന്ന് അവർ പാടിയത്. വിവാഹ വിരുന്നിനെത്തിയവര്‍ക്കൊപ്പം സംവിധായകന്‍ ഭദ്രനുമുണ്ടായിരുന്നു ആ ഗാനം ആസ്വദിക്കുവാൻ. 

error: Content is protected !!