കാഞ്ഞിരപ്പള്ളി താലൂക്കിൽ മൂന്നു ദിവസത്തിനുള്ളിൽ പുതിയതായി ആയിരത്തിലധികം പേർ കോവിഡ് രോഗികളായി .. ക്വാറൻറ്റൈൻ നിയമങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് വൻദുരന്തം ..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ 368 പേർക്കാണ് വെള്ളിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 391പേർക്കും, ബുധനാഴ്ച
280 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതോടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ പുതിയതായി കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,039 ആയി. മുണ്ടക്കയം-58, ചിറക്കടവ് 56, കാഞ്ഞിരപ്പള്ളി-56, എലിക്കുളം-55, പാറത്തോട്-48, മണിമല, -25, കൂട്ടിക്കൽ 24 , എരുമേലി-24, കോരുത്തോട്, -22 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള ഇന്നലത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ എ​ൻ.​ജെ. ഷി​ജുവിന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒപ്പമുണ്ടായിരുന്ന ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ക്വാ​റ​ന്‍റൈ​നി​ൽ പ്രവേശിച്ചു. സ്റ്റേഷനിലെ മറ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

താ​ലൂ​ക്കി​ൽ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 42 വാ​ർ​ഡു​ക​ൾ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡും എ​രു​മേ​ലി​യി​ലെ നാ​ലാം വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

താ​ലൂ​ക്കി​ലെ പ്ര​തി​വാ​ര ഇ​ൻ​ഫെ​ക്ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ നി​ര​ക്കും ഉ​യ​ർന്നാണ് നിൽക്കുന്നത് ​. പാ​റ​ത്തോ​ട് (4.35), എ​ലി​ക്കു​ളം (7.76), കാ​ഞ്ഞി​ര​പ്പ​ള്ളി (4.76), മു​ണ്ട​ക്ക​യം (4.27), ചി​റ​ക്ക​ട​വ് (5.53), എ​രു​മേ​ലി (2.84), കോ​രു​ത്തോ​ട് (2.92), കൂ​ട്ടി​ക്ക​ൽ (6.23), മ​ണി​മ​ല (5.94) എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഡ​ബ്ല്യു​ഐ​പി​ആ​ർ നി​ര​ക്ക്.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ ടൗ​ൺ​ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സി​സി​യി​ൽ 24 കോ​വി​ഡ് രോ​ഗി​ക​ൾ നി​ല​വി​ലു​ണ്ട്. 15 പു​രു​ഷ​ൻ​മാ​രും ഒൻപത് സ്ത്രീ​ക​ളു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരിൽ നിന്നും കുടുബത്തിലെ മറ്റുള്ളവർക്കും രോഗം പകരുന്നതായാണ് കണ്ടുവരുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന സാഹചര്യമാണുള്ളത്. ഹോം ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റീനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഡിസിസികള്‍ ലഭ്യമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ മുറിയില്‍നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

∙ ശരിയായി മാസ്‌ക് ധരിക്കുക

∙ രണ്ടു മീറ്റര്‍ സാമൂഹിക അകലം പാലിക്കുക

∙ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ വൃത്തിയാക്കുക

∙ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്.

∙ പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക.

∙ രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റീനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.

∙ കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി ഉപയോഗിക്കുക.

∙ മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്‌സ് ക്വാറന്റീന്‍ പാലിക്കണം. ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകള്‍ ആശാ വര്‍ക്കര്‍മാര്‍ വഴി വീടുകളിലെത്തിക്കും.

∙ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ പോകുന്നത് ഒഴിവാക്കുക.

∙· വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിങ്ങിനും ഗൃഹസന്ദര്‍ശനത്തിനും കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.

∙ ഓഫിസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വീട്ടിലുള്ളവരുമായി ഇടപഴകുന്നതിന് മുൻപ് കുളിക്കുക.

∙ പരിശോധനയ്ക്ക് സാംപിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്റീനില്‍ കഴിയുക. പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കരുത്.

∙ അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

∙ അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ സ്ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം.

∙ ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.

error: Content is protected !!