കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പ് ആചാരണവും മരിയൻ പ്രഭാഷണവും
കാഞ്ഞിരപ്പള്ളി: മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിൽ എട്ടുനോമ്പ് ആചാരണവും പരിശുദ്ധ മാതാവിൻറെ പിറവിത്തിരുനാളും 31 മുതൽ സെപ്റ്റംബർ എട്ടു വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഒന്നു മുതൽ എട്ടു വരെ എല്ലാ ദിവസവും രാത്രി ഏഴിന് മരിയൻ പ്രഭാഷണം ഓൺലൈനായി ഉണ്ടായിരിക്കും.
31ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് കൊടിയേറ്റ്, നൊവേന, വിശുദ്ധകുർബാന – ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് പരിന്തിരിക്കൽ. ഒന്നു മുതൽ എട്ടുവരെ എല്ലാ ദിവസവും രാവിലെ 5.15നും 6.30നും ഒന്പതിനും 12നും 4.30നും വിശുദ്ധകുർബാന. മൂന്നിന് നൊവേന, ആറിന് ജപമാല എന്നിവയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ഫിലിപ്പ് തടത്തിൽ, ഫാ. ജോസഫ് മരുതൂക്കുന്നേൽ, ഫാ. ആന്റണി വാതല്ലൂക്കുന്നേൽ, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ഫാ. അഗസ്റ്റിൻ പീടികമല, ഫാ. ജോബി അറയ്ക്കപ്പറന്പിൽ, ഫാ. കുര്യൻ താമരശേരി, ഫാ. തോമസ് നിരപ്പേൽ, ഫാ. മാത്യു പാലക്കുടി, ഫാ. ജോൺ പനച്ചിക്കൽ, ഫാ. മാത്യു കല്ലറയ്ക്കൽ, ഫാ. മാത്യു നടയ്ക്കൽ, റവ.ഡോ. വർഗീസ് കൊച്ചുപറന്പിൽ, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ, ഫാ. തോമസ് നരിപ്പാറയിൽ, ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, ഫാ. ജോസഫ് ചക്കുംമൂട്ടിൽ, ഫാ. സ്റ്റെനിസ്ലാവോസ് പുള്ളോലിൽ, ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ഫാ. പയസ് കൊച്ചുപറന്പിൽ, ഫാ. തോമസ് കിളിരൂപ്പറന്പിൽ, ഫാ. ജോസുകുട്ടി ഇടത്തിനകം, ഫാ. ജോബി തെക്കേടത്ത് എംസിബിഎസ്, മോൺ. ജോർജ് ആലുങ്കൽ, ഫാ. കാർലോസ് കീരഞ്ചിറ എന്നിവർ കാർമികത്വം വഹിക്കും.
ഒന്നിന് വൈകുന്നേരം 4.30ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും നാലിന് രാവിലെ ഒന്പതിന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഏഴിന് വൈകുന്നേരം 4.30ന് സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും എട്ടിന് വൈകുന്നേരം 4.30ന് മാർ മാത്യു അറയ്ക്കലും വിശുദ്ധകുർബാനയർപ്പിക്കും.
മാർ റാഫേൽ തട്ടിൽ, ഫാ. ഡൊമിനിക് വാളന്മനാൽ, മാർ തോമസ് തറയിൽ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഒഎഫ്്എം, ഫാ. ജിസ്സൺ പോൾ വേങ്ങാശേരി, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. മാത്യു വയലമണ്ണിൽ സിഎസ്ടി, മാർ ജോസ് പുളിക്കൽ എന്നിവർ വിവിധ ദിവസങ്ങളിൽ മരിയൻ പ്രഭാഷണം നടത്തും.
AKKARAYAMMA.LIVE എന്ന യൂട്യൂബ് ചാനലിലൂടെയായിരിക്കും മരിയൻ പ്രഭാഷണം.