പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജോണി കുട്ടി മഠത്തിനകം സ്ഥാനമേറ്റു. വൈസ് പ്രസിഡന്റ് സിന്ധു മോഹൻ
പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫ് മുന്നണിയിലെ കേരളാകോൺഗ്രസ് ജോസ് വിഭാഗം മെമ്പർ ജോണികുട്ടി മഠത്തിനകവും വൈസ് പ്രസിഡന്റായി എൽഡിഎഫ് മുന്നണിയിലെ സിപിഎം മെമ്പർ സിന്ധു മോഹനും സ്ഥാനമേറ്റു .
ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇരുവര്‍ക്കും 13 വോട്ടുകള്‍ വീതം ലഭിച്ചു. എല്‍ ഡി എഫ് ലെ വിജയമ്മ വിജയലാല്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. എസ് ഡി പി ഐ യി ലെ രണ്ടു സ്ഥാനാര്‍ത്ഥികളും വിട്ടു നിന്നു. യു ഡി എഫ് ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജോയി തോമസിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഷാലമ്മ ജയിംസിനും മൂന്ന് വോട്ടുകള്‍ വീതം ലഭിച്ചു.