പാചകവാതക സിലണ്ടറിൽ നിന്നും തീപിടിച്ച് ഹോട്ടലിലെ അടുക്കള കത്തിനശിച്ചു, കത്തിനിന്നിരുന്ന ഗ്യാസ് സിലിണ്ടർ സാഹസികമായി പുറത്തെടുത്ത് വൻഅപകടം ഒഴിവാക്കി.

പൊൻകുന്നം: കൂരാലിയിൽ ഹോട്ടലിലെ പാചക വാതക സിലണ്ടറിൽ നിന്നും തീ പിടിച്ച് അടുക്കള കത്തി നശിച്ചു.  രാവിലെ എട്ടു മണിയോടെ കൂരാലി സ്വദേശി കണ്ണന്റെ ഉടമസ്ഥതയിലുളള ഉസ്താദ് ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്.

അടുക്കളയിൽ വെച്ചിരുന്ന പാചക വാതക സിലണ്ടറിൽ ചോർച്ചയുണ്ടായതായി കരുതപ്പെടുന്നു . . സിലണ്ടറിൽ നിന്നും തീ പടർന്നു പെട്ടെന്നു അടുക്കളയിലെ ഉപകരണങ്ങൾ പലതും കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും പോലീസും ചേർന്ന് കത്തിക്കൊണ്ടിരുന്ന സിലണ്ടർ പുറത്ത് എത്തിച്ച് ഗ്യാസ് നിർവിര്യമാക്കി.കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ യൂണിറ്റ് എത്തിയിരുന്നു.

error: Content is protected !!