സഹകരണ ബാങ്കുകൾ പൂർണ സുരക്ഷിതം : മന്ത്രി വി.എൻ.വാസവൻ

കാഞ്ഞിരപ്പള്ളി: സഹകരണ ബാങ്കുകൾ പൂർണ സുരക്ഷിതമാണെന്നും, ആർബിഐയുടെ നോട്ടീസ് കണ്ടു ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും
സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവൻ.
കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച ഹെഡാഫീസ് മന്ദീരോദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കോട്ടയം ജില്ലയിൽ തന്നെ സഹകരണ മേഖലയുടെ നേതൃത്വത്തിൽ ഭവനരഹിതരായ 100 കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭവനസമുച്ചയങ്ങൾ അടങ്ങിയ ഫ്ളാറ്റുകൾ നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കാർഷിക ഗ്രാമ വികസന ബാങ്കുകൾ ഉൽപാദന, വിപണന, സംസ്ക്കരണ മേഖലയിൽ ഇടപെടണമെന്നും, ഒരോ ജില്ലയിലും താലൂക്ക് കേന്ദ്രീകരിച്ച്്് ശീതീകരച്ച ഉൽപന്നങ്ങൾ വിപണനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

യോഗത്തിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.എം.മാണി മെമ്മോറിയൽ ഹാൾ സമർപ്പണം ജോസ് കെ.മാണി എം.പി നിർവ്വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ കർഷകരെ ആദരിച്ചു. ബാങ്ക്്് പ്രസിഡൻ്റ് സണ്ണീക്കുട്ടി അഴകംപ്രായിൽ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്്് കെ.ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സീ ഷാജൻ, സഹകരണ സംഘം ജോയിൻ്റ് രജിട്രാർ ജനറൽ എൻ.അജിത്കുമാർ, സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ ജോമോൻ മാത്യൂ, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. സതീഷ്ചന്ദ്രൻ നായർ, ബാങ്ക് സെക്രട്ടറി അജേഷ്കുമാർ കെ., പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ്് ജോണികുട്ടി മഠത്തിനകം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാജൻ കുന്നത്ത്്, സംസ്ഥാന ഗ്രാമ വികസന ബാങ്ക്്് ഡയറക്ടർ ഫിൽസൺ മാത്യൂ,, കാഞ്ഞിരപ്പള്ളി സംഹകരണ സംഘം രജിസ്ട്രാർ (ജനറൽ) ഷെമീർ മുഹമ്മദ്, കാഞ്ഞിരപ്പള്ള സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോർജ് വർഗ്ഗീസ് പൊട്ടംകുളം, മീനച്ചിൽ ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് കെ.പി.ജോസഫ്, ചങ്ങനാശ്ശേരി താലൂക്ക് ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ് ആർ. പ്രസാദ്, ഭരണസമിതിയംഗങ്ങളായ സാജൻ തൊടുക,, ജോർട്ടിൻ കിഴക്കേത്തലക്കൽ, ബേബി പനക്കൽ, ത്രേസ്യാമ്മ അവിര, അജി വെട്ടുകല്ലാംകൂഴി, ബിജോയി ജോസ്, പി.ജെ.സെബാസ്റ്റ്യൻ, അനിലാകുമാരി തുളസീദാസ്, ഷൈലാ സണ്ണീ, ശാന്തമ്മ സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!