KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാലങ്ങൾ ഗതാഗതയോഗ്യമാക്കാൻ കോൺഗ്രസ് സമരം ആരംഭിക്കും

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്ന പാലങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്. ഇരുപത്തിയാറാം മൈൽ, കടവനാൽക്കടവ് പാലങ്ങൾ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിക്കാൻ കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 

മണ്ഡലകാലം ആരംഭിച്ചതിനാൽ ശബരിമല തീർഥാടകർ ഉൾപ്പടെയുള്ള യാത്രക്കാർ യാത്രാക്ലേശം അനുഭവിക്കുകയാണ്. സമരത്തിന്റെ ആദ്യഘട്ടമായി ചൊവ്വാഴ്ച രാവിലെ പത്തിന് മിനിസിവിൽസ്റ്റേഷന് മുൻപിൽ ധർണ നടത്തുമെന്ന് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന റോണി കെ.ബേബി അറിയിച്ചു.

error: Content is protected !!