റബ്ബറിന്റെ വില ഇടിഞ്ഞതോടെ ഇന്ത്യയിലെ റബറിന്റ പിതാവ് മർഫി സായിപ്പിനെ മറന്നു ..ആരുമറിയാതെ മർഫി സായിപ്പിന്റെ ഓർമ ദിവസം കടന്നു പോയി
August 2, 2019
റബ്ബറിന്റെ വില ഇടിഞ്ഞതോടെ ഇന്ത്യയിലെ റബറിന്റ പിതാവ് മർഫി സായിപ്പിനെ മറന്നു ..ആരുമറിയാതെ മർഫി സായിപ്പിന്റെ ഓർമ ദിവസം കടന്നു പോയി
മുണ്ടക്കയം / ഏന്തയാർ: റബ്ബറിന്റെ വില ഇടിഞ്ഞതോടെ മർഫി സായിപ്പിന്റെ ഓർമ്മകളുടെയും വിലയിടിഞ്ഞു. അധികമാരും ആരും അറിയാതെ റബറിന്റ പിതാവ് ജോൺ ജോസഫ് മർഫിയെന്ന മർഫി സായിപ്പിന്റെ മറ്റൊരു ഓർമ ദിവസം കൂടി കടന്നുപോയി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ തുടങ്ങിയ മേഖലയിലെ ഇപ്പോഴത്തെ മുഴുവൻ സുഖസൗകര്യങ്ങളുടെയും തുടക്കം മർഫി സായിപ്പെന്ന ഇംഗ്ളീഷുകാരൻ നാട്ടുകാർക്ക് നൽകിയ റബ്ബറിൽ നിന്നാണ്.
ഇന്ത്യയിൻ ആദ്യമായി റബ്ബർകൃഷി വാണിജ്യാടിസ്ഥാനത്തിൻ തുടങ്ങിയ അയർലൻഡുകാരൻ മർഫി സായിപ്പിന് സ്മാരകമെന്നത് ഇനിയുമകലെ. ശവകുടീരം സ്ഥിതിചെയ്യുന്ന ഏന്തയാർ സെന്റ് ജോസഫ്‌സ് പള്ളിയുടെ 6 സെന്റ് സ്ഥലം സ്മാരകം നിർമ്മിക്കാനായി പള്ളി അധികൃതർ റബ്ബർ ബോർഡിന് പാട്ടമായി വിട്ടു നല്‍കിയിരുന്നു. മർഫിയുടെ ശവകുടീരത്തിൽ ലൈബ്രറിയോടുകൂടി സ്മാരകം നിർമ്മിക്കുന്നതിനായി തുടങ്ങിയ പദ്ധതിയാണ് പാതിവഴിയിൽ കിടക്കുന്നത്. ഇതുവെരയും പദ്ധതിക്ക് പണം കണ്ടെത്താനായിട്ടില്ലെന്ന് റബ്ബർബോർഡ് അധികൃതർ പറയുന്നു. മർഫി സായിപ്പിനു സ്മാരകം നിർമ്മിക്കുന്നതിനായി തറക്കല്ലിട്ട റബ്ബർബോർഡ് ശിലാഫലകത്തിൽ ഒതുക്കി. 2014ൽ മർഫിയുടെ ശവകുടീരത്തിൽ ജീവിതരേഖ എഴുതിയ ഫലകം റബർ ബോർഡ് സ്ഥാപിച്ചു തങ്ങളുടെ കടമയിൽ നിന്നും ഒഴിവായി. ജന്മദിനത്തിൽ സെന്റ് മേരീസ് പള്ളിയിലെ പ്രത്യേക കുർബാന ഒഴിച്ചാൽ മർഫിയുടെ ഓർമ പങ്കിടുന്ന ഒന്നും ഇപ്പോൾ നടക്കുന്നില്ല. മർഫിയുടെ പേരിൽ റബർ ഗവേഷണ കേന്ദ്രം ആരംഭിക്കുമെന്ന പ്രഖ്യാപനം വെറുംവാക്കായി.
സായിപ്പിന്റ ദീർഘവീക്ഷണമുള്ള വികസനകാഴ്ചപ്പാടുകൾ ഇന്ന് കിഴക്കൻ മലയോരമേഖലയിലുണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല. സായിപ്പിനെ അധികാരികൾ മറന്നെങ്കിലും നാട്ടുകാർക്ക് മറക്കാനാവില്ല. സായിപ്പിനെപ്പറ്റി പറയുമ്ബോൾ നാട്ടുകാർക്ക് ആയിരം നാവാണ്. ദീർഘവീക്ഷണത്തെടെയുള്ള സായിപ്പിന്റ കാഴ്ചപ്പാട് ഒരുനാടിന്റ വികസനത്തിന് തുടക്കമാകുമെന്ന് അന്നാരും ഒർത്തിരുന്നില്ല.
ശ്രീലങ്കയില്‍നിന്ന് കേരളത്തിലെത്തിയ അയര്‍ലന്‍ഡുകാരനായ ജോണ്‍ ജോസഫ് മര്‍ഫി എന്ന മര്‍ഫി സായിപ്പ് 1902 ല്‍ കോതമംഗലത്തെ തട്ടേക്കാടിലാണ് ആദ്യമായി റബ്ബര്‍കൃഷി തുടങ്ങിയത്.കൃഷി വിജയകരമല്ലാതിരുന്നതിനാല്‍ പിന്നീട് മുണ്ടക്കയം കൂട്ടിക്കലിനുസമീപമുള്ള ഏന്തയാറില്‍ റബ്ബര്‍കൃഷി തുടങ്ങുകയായിരുന്നു.
നേര്യമംഗലത്തിനടുത്ത് മാങ്കുളത്ത് 1902 ല്‍ റബ്ബര്‍കൃഷി നടത്തി പരാജയപ്പെട്ടതോടെ ജെ.ജെ. മര്‍ഫി കൃഷിക്കനുകൂലമായ സ്ഥലം തേടി മുണ്ടക്കയത്തെത്തിയത്. ഇളങ്കാടു മുതല്‍ കൂട്ടിക്കല്‍ വരെയാണ് റബര്‍ കൃഷി പരീക്ഷിച്ചത്. പിന്നീട് മുണ്ടക്കയം വരെ വ്യാപിപ്പിച്ചു. ഏഴു വര്‍ഷം പിന്നിട്ടപ്പോഴേക്കും പന്തീരായിരം ഏക്കറിലേയ്ക്ക് റബര്‍ കൃഷി വളര്‍ന്നു പന്തലിച്ചു. ഏന്തയാറ്റില്‍ റബര്‍, തേയില ഫാക്ടറികള്‍ക്കും മര്‍ഫി തുടക്കം കുറിച്ചു. തോട്ടത്തിന്റെ വ്യാപ്തി വളര്‍ന്നതോടെ തൊഴിലാളികളുടെ എണ്ണം പെരുകിയെങ്കിലും അവര്‍ക്കു മെച്ചപ്പെട്ട ശമ്പളവും, ചികില്‍ ഉള്‍പ്പെടെയുള്ള സൗകര്യം നല്‍കുന്നതിനും മര്‍ഫി പ്രാധാന്യം നല്‍കി. ഏന്തയാറ്റില്‍ തൊഴിലാളികള്‍ക്കായി ആശുപത്രി തുറന്നു. രോഗികളെ വെല്ലൂര്‍, മധുര എന്നിവിടങ്ങളില്‍ കൊണ്ടു പോയി ചികില്‍പ്പിക്കുവാനും അദ്ദേഹം മടികാണിച്ചില്ല.
ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷി പ്ലാന്റേഷന്‍ രീതിയില്‍ തുടങ്ങിയത് മര്‍ഫി സായിപ്പായിരുന്നു. നാടിനെയും നാട്ടാെരയും ഏറെ സ്‌നേഹിച്ചിരുന്ന മര്‍ഫിയുടെ ശിഷ്ടകാലം ഏന്തയാറില്‍ തന്നെയായിരുന്നു.മേഖലയുടെ വികസനത്തിനായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും നിര്‍മ്മിക്കുകയും ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഏറെ താല്‍പ്പര്യം പുലര്‍ത്തിയിരുന്ന പ്ലാന്ററായിരുന്നു മര്‍ഫി .
തൊഴിലാളിസ്നേഹിയായിരുന്ന മര്‍ഫി സായിപ്പ് തന്റെ തൊഴിലാളികള്‍ക്കു വേണ്ടി ആശുപത്രിയും ഇവരുടെ കുട്ടികള്‍ക്കായി വിദ്യാലയവും പണികഴിപ്പിച്ചിരുന്നു. മതവിശ്വാസികളോടും സായിപ്പിന് പ്രത്യേകം തത്പര്യമുണ്ടായിരുന്നു. ഇതിന്റ ഭാഗമായി മുണ്ടക്കയത്ത് 1927ല്‍ സെന്റ് മേരീസ് പള്ളിയും സ്ഥാപിച്ചു.
ഇത്രയൊക്കെ നാടിനെ സ്നേഹിച്ച സായിപ്പിനെ വേദനിപ്പിച്ചത് ഒരുകാര്യമായിരുന്നു – സ്വാതന്ത്യ്രത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ട് പോകണമെന്ന തീരുമാനം. അതേത്തുടര്‍ന്ന് പാമ്ബാടുംപാറയിലെ ഏലത്തോട്ടം 1952ല്‍ അഞ്ചുലക്ഷം രൂപയ്ക്ക് വില്‍ക്കുകയും ചെയതു. തോട്ടങ്ങള്‍ വിറ്റു കിട്ടിയ പണത്തില്‍ ഒരു ഭാഗം അദ്ദേഹം തൊഴിലാളികള്‍ക്കു വീതിച്ചു നല്‍കി. കുറെ സ്ഥലം ദാനമായും നല്‍കി.
1957 ല്‍ രോഗ ബാധിതനായ മര്‍ഫിക്ക് രണ്ടു കാര്യങ്ങളിലേ നിര്‍ബന്ധമുണ്ടായിരുന്നുള്ളു. തന്നെ— ഏന്തയാറ്റില്‍ തൊഴിലാളികളുടെ സെമിത്തേരിയില്‍ സംസ്‌കരിക്കണം, തന്റെ അന്ത്യ കര്‍മങ്ങള്‍ മുണ്ടക്കയം സെന്റ് മേരീസ് ലത്തീന്‍ പള്ളിയില്‍ ഇംഗ്ലീഷുകാരനായ ഫാ. ഫെലിസിസിമൂസിയുടെ കാര്‍മികത്വത്തിലാകണം. 1957 മേയ് ഒന്‍പതിന് നാഗര്‍കോവിലിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞ മര്‍ഫിയുടെ ജഡം ആഗ്രഹിച്ചതു പോലെ എന്തയാറ്റില്‍ കൊണ്ടു വരികയും തൊഴിലാളികളുടെ കല്ലറയ്ക്കു സമീപം സംസ്‌കരിക്കുകയും ചെയ്തു.