കാഞ്ഞിരപ്പള്ളി കത്തീഡ്രൽ, പഴയപള്ളി സംയുക്ത തിരുനാൾ ജനുവരി 25 മുതൽ 31 വരെ

കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്ക് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും (അക്കരപ്പള്ളി) പരി.കന്യകാമറിയത്തിന്റെയും വി.ഡൊമിനിക്കിന്റെയും, വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 25 മുതൽ 31 വരെ ആഘോഷിക്കും.

25ന് ​വൈ​കു​ന്നേ​രം 5.30ന് ​സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ കൊ​ടി​യേ​റ്റു​ന്ന​തോ​ടു​കൂ​ടി തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ക്കും. 26നു ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാന. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ലി​ല്‍​നിന്നും പു​ത്ത​ന​ങ്ങാ​ടി ചു​റ്റി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം എ​ത്തും. തു​ട​ർ​ന്ന് പ​ഴ​യ​പ​ള്ളി​യി​ൽ കൊ​ടി​യേ​റ്റ്.

27 മു​ത​ല്‍ 31 വ​രെ രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം 4.30നും 6.45​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 30നു ​പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വാഹ​ന​ത്തി​ല്‍ വ​ഹി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം നട​ത്തു​ക.

തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഭക്ത​ജ​ന​ങ്ങ​ള്‍ പ​ഴ​യ​പ​ള്ളി​യി​ല്‍ എ​ത്തി ക​ഴു​ന്ന്, സ​മ​ര്‍​പ്പ​ണം എന്നീ നേ​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടു മാ​ത്ര​മേ തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ക്കാ​വൂ.

തിരുനാളിന്റെ വിജയത്തിനായി കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഫാ.വർഗീസ് പരിന്തിരിക്കലിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.

error: Content is protected !!