KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജനറേറ്റർ കത്തിനശിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 8.15 ന് അഗ്നിബാധ. സിവിൽ സ്റ്റേഷൻ മന്ദിരത്തിന് പിൻഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. ഒന്നര ലക്ഷം രൂപയിലേറെ നഷ്ടം കണക്കാക്കപ്പെടുന്നു.

ജനറേറ്റർ സ്ഥാപിച്ചതിന് അടിഭാഗത്തായി സിവിൽ സ്റ്റേഷനിലെ മാലിന്യങ്ങൾ നിക്ഷേപിക്കൽ പതിവായിരുന്നു .ഈ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചതാണ് ജനറേറ്റർ കത്തി നശിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. കടലാസ് പേപ്പറുകളും , മറ്റും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ തന്നെ നിക്ഷേപിക്കുന്നത് പതിവായിരുന്നു.ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡ് സ്ഥാപിച്ചെങ്കിലും മാലിന്യം നിക്ഷേപിക്കുന്നവർ ഇതൊന്നും പാലിക്കാൻ തയ്യാറാകുന്നില്ല.

error: Content is protected !!