പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടമായവർക്കായി സേവാഭാരതി വീടുനിർമാണം തുടങ്ങി
മുണ്ടക്കയം ∙ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, പെരുവന്താനം മേഖലകളിൽ പ്രകൃതി ദുരന്തത്തിൽ വീടു നഷ്ടമായവർക്കായി സേവാഭാരതി 20 വീടുകൾ നിർമിച്ചുനൽകും. കൊക്കയാർ പഞ്ചായത്ത് കനകപുരം വാർഡിൽ ആർഎസ്എസ് സംസ്ഥാന സേവാപ്രമുഖ് എം.സി വത്സൻ ആദ്യ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
സംസ്ഥാന സമ്പർക്ക പ്രമുഖ് കെ.ബി ശ്രീകുമാർ, കാര്യകാരി സദസ്യൻ ടി.എസ് നാരായണൻ, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ.ഹരി, വിഭാഗ് പ്രചാരക് കെ.വി.രാജീവ്, വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് കെ.ജി. സജിവ്, വിഭാഗ് സേവാ പ്രമുഖ് ആർ. രാജേഷ്, ജില്ലാ കാര്യവാഹ് വി.ആർ രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ ജി രാജേഷ്, സേവാ ഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി.പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ ജെ.ദിനേശ്, രണരാജ്, സംഘടനാ സെക്രട്ടറി ബി.അരുൺ, ജില്ലാ കമ്മിറ്റിയംഗം ഷീബ രാജു എന്നിവർ പങ്കെടുത്തു.
ഭാഗികമായി കേടു സംഭവിച്ച വീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ ശുചീകരണ പ്രവർത്തനവും നിത്യോപയോഗ സാമഗ്രികളുടെ വിതരണവും നടത്തി. വൈദ്യസഹായം ലഭ്യമാക്കി. പുനരധിവാസ കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.