കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – (വീഡിയോ)
April 14, 2019
കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിൽ നടന്ന ഓശാന ആചരണം – (വീഡിയോ)
കാഞ്ഞിരപ്പള്ളി : ഇന്ന് ഓശാന ഞായര്‍ ആചരിച്ചതോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് തുടക്കമായി. ഓശാന ഞായറാഴ്ച രാവിലെ ഗ്രോട്ടോയിൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുരുത്തോല വെഞ്ചരിപ്പിനു ശേഷം വിശ്വാസികൾ ഭക്തിപൂർവ്വം കുരുത്തോലകൾ സ്വീകരിച്ചു. തുടർന്ന് കത്തീഡ്രല്‍ പള്ളിയിലേക്ക് പ്രദക്ഷിണവും ശേഷം വിശുദ്ധ കുര്‍ബാനയും നടന്നു. രാവിലെ ആറരയ്ക്ക് തുടങ്ങിയ ഓശാന ആചരണത്തിനു നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ക്രിസ്തുവിന്റെ ജറുസലേം നഗര പ്രവേശനത്തിന്റെ ഓര്‍മ്മപുതുക്കി ഓശാന ഞായർ അചരിക്കുന്നതോടെ ക്രൈസ്തവർ നോമ്പിന്റെ പുണ്യവുമായി പീഡാനുഭവ വാരാചരണത്തിന്റെ വലിയ ആഴ്ചയിലേക്കാണു കടക്കുന്നത്. ഇനി യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മയിൽ പെസഹ വ്യാഴം ആചരിക്കും. പിറ്റേന്ന് കുരിശു മരണത്തിന്റെ ഓർമ്മക്കായി ദുഖവെള്ളി .. അന്ന് പള്ളികളിൽ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും നടക്കും.
ഞായറാഴ്ച ഉയിർപ്പ് തിരുനാൾ ആഘോഷത്തോടെ അമ്പതു നോയമ്പിന് പരിസമപ്തിയാകും