കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യം: സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി

 March 9, 2018

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​നു​ള്ള സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. ടൗ​ൺ ഹാ​ളി​ന് സ​മീ​പ​ത്താ​യി പ​ണി​ക​ഴി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന് പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ ടൗ​ൺ ഹാ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് മൂ​ന്നു നി​ല​യി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ട​ക്ക​മു​ള്ള കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​യി​രി​ക്കും പ​ഞ്ചാ​യ​ത്തോ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ക. മൂ​ന്നാം നി​ല​യി​ൽ ഓ​ഡി​റ്റോ​റി​യ​വും ക്ര​മീ​ക​രി​ക്കും.

ചി​റ്റാ​ർ പു​ഴ​യ്ക്ക് കു​റു​കെ മ​ണി​മ​ല റോ​ഡി​ൽ നി​ന്നു ടൗ​ൺ ഹാ​ളി​ലേ​ക്കും പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്കും പാ​ലം നി​ർ​മി​ക്കും. നി​ല​വി​ലെ പ​ഞ്ചാ​യ​ത്തോ​ഫീ​സ് കെ​ട്ടി​ടം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം പ​ണി​ക​ഴി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​രി​ലേ​ക്ക് പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി ന​ൽ​കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.15​ന് മു​ന്പ് പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മേ​യ് മാ​സ​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഭ​ര​ണ​സ​മി​തി ക​ണ​ക്കു കൂ​ട്ടു​ന്നു.

നി​ല​വി​ലെ പ​ഞ്ചാ​യ​ത്തോ​ഫി​ന് മു​ൻ​വ​ശ​ത്താ​യി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യം നി​ർ​മി​ക്കു​വാ​നാ​ണ് പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ബൈ​പാ​സ് വ​രു​മ്പോ​ൾ ഇ​വി​ടെ റൗ​ണ്ടാ​ന അ​ട​ക്കം നി​ർ​മി​ക്കേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ഈ ​നീ​ക്കം പി​ന്നീ​ട് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ പ​ഞ്ചാ​യ​ത്തോ​ഫീ​സും ബൈ​പാ​സ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യു​ടെ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റു​മെ​ന്നാ​ണ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തീ​ക്ഷ.

error: Content is protected !!