കറൻസിക്ക് പകരം കടലാസ്..ദേവസ്വം ബോർഡിനെ പാഠം പഠിപ്പിക്കുവാൻ അയ്യപ്പഭക്തർ..

 October 23, 2018

ത്തിൽ മറുപടി കൊടുക്കുവാൻ ഭക്തരും തയ്യാറാവുകയാണ്. അതിന്റെ മുന്നോടിയായി എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയിൽ പണത്തിനു പകരം സ്വാമി ശരണം എന്നെഴുതിയ കടലാസ് കഷണങ്ങൾ നിക്ഷേപിച്ചാണ് ഭക്തർ തങ്ങളുടെ പ്രതിഷധം അറിയിച്ചത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. നൂറ് കണക്കിന് വിശ്വാസികൾ പണത്തിനു പകരം പ്രതിഷേധ ശരണ കുറിപ്പുകൾ കാണിക്കവഞ്ചിയിൽ നിക്ഷേപിച്ച് സമരത്തിൽ പങ്കെടുത്തു.

സർക്കാരിനും ദേവസ്വം ബോർഡിനും നേരേ അയ്യപ്പഭക്തരുടെ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തിൽ ഇപ്രാവശ്യം വൻകുറവാണു റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് . ഭണ്ഡാരത്തിൽനിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചു.

തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. കഴിഞ്ഞ വർഷം നട തുറന്നതിന്റെ രണ്ടാം ദിനം 45.59 ലക്ഷം രൂപ നടവരവ് ലഭിച്ചപ്പോൾ, ഈ പ്രാവശ്യം ലഭിച്ചത് 19.30 ലക്ഷം രൂപ മാത്രം. കുറവ് 26.28 ലക്ഷം രൂപ. 57 % കുറവാണു രണ്ടാം ദിവസം ഉണ്ടായത്. ഭക്തരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രതിഷേധ നടപടികൾ തുടർന്നാൽ ദേവസ്വം ബോർഡ് പ്രതിസന്ധിയിലാകും.

error: Content is protected !!