എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് നാ​മ​ജ​പ ഘോ​ഷ​യാ​ത്ര നടത്തി, സംഘർഷം (വീഡിയോ)

 October 21, 2018 

ശബരിമല യുവതി പ്രവേശന വിവാദം : എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​മ​ജ​പ ഘോ​ഷ​യാ​ത്ര നടത്തി, സംഘർഷം :

എ​രു​മേ​ലി: യു​വ​തി​ക​ൾ​ക്ക് ശ​ബ​രി​മ​ല​യി​ൽ ആ​ചാ​രം ലം​ഘി​ച്ച് പ്ര​വേ​ശി​ക്കാ​ൻ കോ​ട​തി വി​ധി ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​രും പോ​ലീ​സും ശ്ര​മി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്രതിഷേധ നാ​മ​ജ​പഘോ​ഷ​യാ​ത്ര നടത്തി.

രാവിലെ പത്തരയോടെ വലിയമ്പലത്തിൽ നിന്നും തുടങ്ങിയ നാ​മ​ജ​പഘോ​ഷ​യാ​ത്ര എരുമേലി ടൌൺ ചുറ്റി പോലീസ് സ്റ്റേഷന്റെ പരിസരത്തു നിൽ എത്തി. സ്റ്റേഷൻ റോഡിൽ വച്ച് പോലീസ് തടഞ്ഞു. തുടർന്ന് ഇരുഭാഗവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് ശരണം വിളികളോടെ പ്രവർത്തകർ റോഡിൽ ഇരുന്നു പ്രതിഷേധിച്ചു . 

പ്രതിഷേധ യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉത്ഘാടനം ചെയ്തു. സമാധാനപരമായ പ്രതിഷേധമാണിതെന്നും നേതൃത്വം തീരുമാനമെടുക്കുന്ന പക്ഷം ഇനി പ്രതിഷേധം പ്രകടിപ്പിക്കുന്നത് സമാധാനപരമായി ആയിരിക്കില്ലെന്നും ഇ എസ് ബിജു പറഞ്ഞു. സന്യാസി സഭ സെക്രട്ടറി സ്വാമി സത് സ്വരൂപാനന്ദ സരസ്വതി, അയ്യപ്പ സേവാ സമാജം സംസ്ഥാന  ഓർഗനൈസിംഗ് സെക്രട്ടറി മനോജ്‌ എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു. ബിജെപി ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി, പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റുമാരായ ഹരികൃഷ്ണൻ, സന്തോഷ്, ഭാരവാഹികളായ ജയകൃഷ്ണൻ, വി ആർ രതീഷ്, കെ ആർ സോജി തുടങ്ങിയവർ നേതൃത്വം നൽകി. യോഗം അവസാനിച്ചപ്പോൾ ചില പ്രവർത്തകർ പോലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. നേതാക്കൾ ഇവരെ പിടിച്ചുമാറ്റി. 

ഗതാഗതം തടസ്സപ്പെടുത്തിയതിന് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനൻ, മണിമല സി ഐ ടി ഡി സുനിൽകുമാർ, എസ് ഐ ശ്രീജിത്ത്‌ എന്നിവരുൾപ്പെട്ട വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

error: Content is protected !!