വി​ജ​യ​ദ​ശ​മി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ (വീഡിയോ)

 October 20, 2018

പൊൻകുന്നം : വി​ജ​യ​ദ​ശ​മി ദിനത്തിൽ നി​ര​വ​ധി കു​രു​ന്നു​ക​ളെ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്കു കൈ​പി​ടി​ച്ചു​ക​യ​റ്റു​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നടന്നു. 

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ മേൽശാന്തി ബ്രഹ്മശ്രീ വാരണം കോട്ടില്ലത്തു പരമേശ്വരൻ നമ്പൂതിരിയാണ് കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നു നൽകിയത് . നൂറുകണക്കിന് കുട്ടികൾ ഇന്ന് വിദ്യാരംഭം കുറിക്കുവാൻ എത്തിയിരുന്നു . രാവിലെ ആറിനു പൂജയെടുപ്പ് നടന്നു. തുടർന്നാണ് വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ നടന്നത്. 

കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം മടിയിലിരുത്തി, മുറത്തിൽ അരി നിറച്ചു അതിൽ കുഞ്ഞുകൈവിരൽ പിടിച്ചു ആദ്യക്ഷരം കുറിപ്പിച്ചു. അതിനെത്തുടര്‍ന്ന് കാതുകളില്‍ ശ്രീവിദ്യാമന്ത്രമുച്ചരിച്ച് അവരെ കൊണ്ട് എറ്റു പറയിപ്പിച്ചു. തുടർന്ന് മോതിരം തേനില്‍മുക്കി കുഞ്ഞുങ്ങളുടെ നാവിൽ പ്രണവരചന നടത്തി പ്രസാദവും നൽകി അനുഗ്രഹിച്ചു യാത്രയാക്കി.. ഈ വിധം വിദ്യനേടുന്ന കുട്ടികൾ സമർത്ഥരായിത്തീരും എന്നാണ് വിശ്വാസം . 

ഇടച്ചോറ്റി സരസ്വതീദേവി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിൽ ക്ഷേത്രം മുഖ്യകാര്യദർശി സാബുസ്വാമി, സി.കെ. ചന്ദ്രൻ ഏഴിക്കര, ഡോ. ഗീതാ അനിയൻ, പുത്തൂർ പരമേശ്വരൻ നായർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.ക്ഷേത്രത്തിൽ നടന്ന മഹാഅർച്ചനയിലും ഒട്ടേറെ ഭക്തർ പങ്കെടുത്തു. 

ചോറ്റി മഹാദേവക്ഷേത്രത്തിൽ നടന്ന പൂജയെടുപ്പ്, സരസ്വതീപൂജ, വിദ്യാരംഭം എന്നിവയ്ക്ക് മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തമ്പലക്കാട് മഹാകാളിപാറ ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭത്തിനു സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഡി. വിശ്വംഭരൻ കുട്ടികളെ എഴുത്തിനിരുത്തി. മേൽശാന്തി വേദശർമൻ കാർമികത്വം വഹിച്ചു.

തമ്പലക്കാട് മഹാദേവ ക്ഷേത്രത്തിൽ നടന്ന വിജയദശമിദിന ചടങ്ങുകൾക്ക് മേൽശാന്തി പരമേശ്വര ശർമ കാർമികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിൽ വിജയദശമിദിന പൂജകൾക്കു മേൽശാന്തിമാരായ വിനോദ് നമ്പൂതിരി, മനോജ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിൽ മേൽശാന്തി ശ്രീനിവാസൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം ലക്ഷ്മീനാരായണ ക്ഷേത്രത്തിലും വിജയദശമി ആഘോഷം നടന്നു. 

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകൾ – വീഡിയോ കാണുക :

error: Content is protected !!