കാഞ്ഞിരപ്പള്ളി മേഖലയിൽ തിമിർത്ത് വേനൽ മഴ .. കനത്ത ചൂടിന് താത്കാലിക ആശ്വാസം ..
കാഞ്ഞിരപ്പള്ളി ഉൾപ്പെടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത വേനൽ മഴ പെയ്തു. വൈകുന്നേരം അഞ്ചിനാരംഭിച്ച മഴയോടൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. മഴ ഒന്നര മണിക്കൂറോളം നീണ്ടു.
മകരമാസത്തിലെ കനത്ത ചൂടിൽ വെന്തുരുകിയവർക്ക് വേനൽ മഴ തണുപ്പേകി. പൊടിയടിച്ചു കിടന്ന പാതകൾ വൃത്തിയായി. നടുതലകൃഷിക്കാർക്ക് കപ്പ, ചേന, ചേമ്പ്, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൃഷി ചെയ്യുവാനുള്ള അവസരമായി വേനൽ മഴ .,ദേഹത്തു ചൂടുകുരുവും മറ്റും ഉള്ളവർ വേനൽ മഴയിൽ കുളിച്ചു ആശ്വാസം നേടി. ഓടകളിലും മറ്റും ചപ്പുചവറുകൾ വന്ന് അടിഞ്ഞ് പലയിടങ്ങളിലും വെള്ള കെട്ടുകൾ പ്രത്യക്ഷപ്പെട്ടു.. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടു.