പരിശീലന പരിപാടികൾക്കായി റോയൽ എൻഫീൽഡും അമൽജ്യോതിയും കൈകോർക്കുന്നു
കാഞ്ഞിരപ്പള്ളി : ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ മാറ്റങ്ങളെ വിദ്യാർഥികളിൽ എത്തിക്കുകയും പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളിൽ ഇന്ത്യൻ യുവതയുടെ ക്രിയാത്മകമായ സംഭാവന ഉറപ്പുവരുത്തുന്നതിനും ആയി റോയൽ എൻഫീൽഡ് ഇരുചക്രവാഹന കമ്പനി കേരളത്തിലാകമാനം ആയി നിർമ്മിച്ചിരിക്കുന്ന ഏക പരിശീലന കേന്ദ്രം അമൽജ്യോതി എൻജിനീയറിങ് കോളേജിൽ പ്രവർത്തിച്ചുവരികയാണ്.
വിവിധ മോഡലുകൾ ആയി 19 വാഹനങ്ങളും 27 അഞ്ചിന്യൂകളും സജ്ജീകരിച്ചിട്ടുള്ള നൂതനമായ പരിശീലന കേന്ദ്രം ആണ് ഇത് വിദ്യാർത്ഥികൾക്ക് internship ലൂടെയും ഇൻഡസ്ട്രിയൽ ട്രെയിനിങ് നിലൂടെയും വിപണിയിലെത്തുന്ന പുതിയ കണ്ടുപിടിത്തങ്ങളുടെ പരിശീലന പരിപാടിയാണ് ഈ സെൻറർ ഇലൂടെ നടത്തപ്പെടുന്നത് .
ഈ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി റോയൽ എൻഫീൽഡ് അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു പുതിയ ഹിമാലയൻ മോഡൽ ഇരുചക്രവാഹനം സമ്മാനിച്ചു. കോളേജ് കാമ്പസിൽ റോയൽ എൻഫീൽഡ് കേരള ട്രെയിനിംഗ് സെന്ററിൽ വച്ചായിരുന്നു കൈമാറ്റ ചടങ്ങ്. ചടങ്ങിൽ റോയൽ എൻഫീൽഡിന്റെ പ്രതിനിധികളും, കോളേജ് മാനേജർ ഫാ. മാത്യു പൈക്കാട്ട്, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡയറക്ടർ z.v ലക്കാപറമ്പിൽ, ടോമി ജോസഫ് രജിസ്ട്രാർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗം മേധാവി – പ്രൊഫ. ഷെറിൻ സാം ജോസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗത്തിലെ ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റോയൽ എൻഫീൽഡ് ടെക്‌നീഷ്യൻമാർക്ക് നൂതന സാങ്കേതിക പരിശീലനം നൽകുന്ന അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രത്തിനുള്ള പിന്തുണയെ റോയൽ എൻഫീൽഡ് അഭിനന്ദിച്ചു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ടൂ വീലർ സാങ്കേതികവിദ്യയിൽ ഒരാഴ്ചത്തെ ഇന്റേൺഷിപ്പുകളും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും റോയൽ എൻഫീൽഡ്- അമൽജ്യോതി വാഗ്ദാനം ചെയ്യുന്നു. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗത്തിൻറെ നോളജ് പാർട്ണർ കൂടെയാണ് റോയൽ എൻഫീൽഡ് കമ്പനി.