വീണ്ടും പുലിയെത്തിയെന്ന് നാട്ടുകാർ; പുലിയെ പിടികൂടാൻ കെണിയൊരുക്കി വനപാലകർ .
മുണ്ടക്കയം : പുലിപ്പേടിയിൽ കഴിഞ്ഞിരുന്ന നാടിന് താത്കാലിക ആശ്വാസത്തിനായി വനപാലകർ പുലിയെ പിടികൂടാൻ വനാതിർത്തിയിൽ കെണിയൊരുക്കി. നാട്ടുവകാരുടെ നിരന്തര അഭ്യർത്ഥനയെ മാനിച്ചുകൊണ്ടാണ് വനംവകുപ്പ് ഇത്തരം നീക്കം നടത്തിയത് .
കഴിഞ്ഞ ഒരു മാസക്കാലമായി പുലി പേടിയിൽ കഴിയുന്ന മുണ്ടക്കയം ഈസ്റ് ടി.ആർ. ആൻറ് ടി തോട്ടത്തിലെ ഇ.ഡി.കെ. ഡിവിഷനിൽ വനാതിർത്തിയോട് ചേർന്ന് ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് കൂട് സ്ഥാപിക്കൽ പൂർത്തിയാക്കിയത്.
തേക്കടിയിൽ നിന്നും വനപാലകരുടെ നേതൃത്വത്തിൽ പ്രദേശവാസികളായ പതിനൊന്നോളം പേർ ചേർന്നാണ് കൂട് എത്തിച്ചത്. പുലർച്ചെ ഒന്നരയോടെ ആരംഭിച്ച കൂട് സ്ഥാപിക്കൽ രണ്ടു മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കി.
പൊതു പ്രവർത്തകൻ സുനിൽ സുരേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാർ സജീവമായി പങ്കെടുത്തു . കൂട് സ്ഥാപിച്ചതിനെ തുടർന്ന് നാട്ടുകാർ വനപാലകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
കഴിഞ്ഞ ദിവസം പുലി പശു കിടാവിനെ പാതികൊന്നു തിന്ന സ്ഥലത്ത് അർധ രാത്രിയോടെ വീണ്ടും പുലിയെത്തിയതായി അഭ്യൂഹം.
ചത്ത കിടവിന്റെ ശരീരം വീണ്ടും പുലിയെത്തി ഭക്ഷിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ നാൽകാലികൾ രാത്രിയി ഓടി രക്ഷപെട്ടതായി നാട്ടുകാർ പറയുന്നു..