ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ വ്യാപക തിരച്ചിൽ നടത്തി ( വീഡിയോ)

 June 5, 2018

കാഞ്ഞിരപ്പള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ, മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജെ​യിം​സി​നെ(22) ക​ണ്ടെ​ത്താ​ൻ ഇ​ന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പത്തനംതിട്ട എസ് പി യുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തി. സൂചനകളൊന്നും ലഭിച്ചിട്ടില്ല.

10 സ്ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ നടത്തിയത്. 125 ഓളം പോലിസുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജസ്നയുടെ സഹപാഠികളായ വിദ്യാർത്ഥികളും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു.  രാവിലെ പത്ത് മണിയോടെ ആരംഭിച്ച തിരച്ചിൽ വൈകുന്നേരത്തോടെയാണ് അവസാനിച്ചത്. 

വെച്ചൂച്ചിറ എസ് ഐ ദിനേശന്റെ നേതൃത്വത്തിൽ ജെസ്‌ന പഠിച്ചിരുന്ന സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജിന്റെ പരിസര പ്രദേശങ്ങളിൽ സൂക്ഷമമായ തിരച്ചിൽ ആണ് നടത്തിയത്. പത്തനംതിട്ട എ ആർ ക്യാമ്പ്, വെച്ചൂച്ചിറ പോലീസ് സ്റ്റേഷൻ, എരുമേലി പോലീസ് സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മുതലായ സ്ഥലങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഷാഡോ പോലീസിൽ നിന്നും ബിജു മാത്യുവും, ഒപ്പം കാഞ്ഞിരപ്പള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജിലെ വിദ്യാർത്ഥികളും, പൊടിമറ്റം പള്ളിയിലെ യുവദീപ്തി അംഗങ്ങളും , നാട്ടുകാരിൽ ചിലരും തെരച്ചിലിന് സഹായിച്ചു. 

സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജിന്റെ പരിസരങ്ങളിലും രണ്ടര കിലോമീറ്റർ ദൂരത്തിൽ ഉൾഭാഗങ്ങളിലേക്കും തിരച്ചിൽ നടത്തി. ഒറ്റപെട്ടു കിടക്കുന്ന കെട്ടിടങ്ങളും, ആൾതാമസമില്ലാത്ത വീടുകളും, കിണറുകളും, കുഴികളും, കൊക്കകളും വരെ വിശദമായി പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തുവാനായില്ല. 

ജെസ്നയ്ക്ക് ഇടുക്കിയിലെ സ്ഥലങ്ങൾ പരിചിതമാണെന്നതിനാലാണു വനമേഖലകളിലെ തിരച്ചിൽ. പരുന്തുംപാറ, മത്തായി കൊക്ക, കോലാഹലമേട്, വാഗമൺ, പൊന്തൻപുഴ, മുണ്ടക്കയം, വലിയകാവ്, എരുമേലി എന്നീ വനമേഖലകളിൽ 125 പൊലീസുകാർ 10 സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്. കാടുകളിൽ ഉപയോഗിക്കുന്ന പ്രത്യേക ബൂട്ടുകൾ (ജംഗിൾ ബൂട്ട്), റെയിൻ കോട്ട്, ഭക്ഷണ പാക്കറ്റുകൾ എന്നിവയുമായാണു പൊലീസ് കാടുകയറിയത്.

ഡിവൈഎസ്പിമാരായ ആർ.ചന്ദ്രശേഖരപിള്ള (തിരുവല്ല), ഇമ്മാനുവൽ പോൾ (കാഞ്ഞിരപ്പള്ളി), രാജ്മോഹൻ (കട്ടപ്പന) എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ സിഐമാരായ എസ്.ന്യൂമാൻ (റാന്നി), ടി.രാജപ്പൻ (തിരുവല്ല), എം.ഐ.ഷാജി (പെരുനാട്), എസ്ഐമാരായ വിനോദ്കുമാർ (തിരുവല്ല), ദിനേശ്കുമാർ (വെച്ചൂച്ചിറ) എന്നിവരും ജൂനിയർ എസ്ഐമാരും പങ്കെടുത്തു.

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!