സുഗതൻ ചേട്ടന് പാമ്പുകടി വെറും പുല്ലാണ്..കടിയേറ്റത് പതിനെട്ടു തവണ
January 1, 2018
മുണ്ടക്കയം : ചെന്നാപ്പാറ ടി ആർ & റ്റി എസ്റ്റേറ്റ് വട്ടമല മുല്ലപ്പള്ളിയിൽ സുഗതൻ ചേട്ടനെ പാമ്പുകൾ കടിച്ചിട്ടുമുണ്ട്, സുഗതൻ ചേട്ടൻ പാമ്പിനെ തിരിച്ചു കടിച്ചിട്ടുമുണ്ട്. അതിനാൽ തന്നെ പണ്ട് പാമ്പുകൾ സുഗതൻ ചേട്ടനെ ഓടിച്ചിട്ടു കടിച്ചിരുന്നുവെങ്കിലും, ഇപ്പോൾ പാമ്പുകൾ സുഗതൻ ചേട്ടന്റെ കാണുമ്പോൾ ഓടി രക്ഷപ്പെടുക യാണത്രെ.
65 വയസിനിടെ 18 തവണ ആണ് സുഗതൻ ചേട്ടന് പാമ്പു കടി ഏൽക്കേണ്ടി വന്നത്. ഉഗ്രവിഷമുള്ള മൂർക്കൻ മുതൽ വിഷം കുറഞ്ഞ നീർക്കോലി വരെ സുഗതൻ ചേട്ടനെ കടിച്ചിട്ടുണ്ട്. കടിച്ച പാമ്പുകളുടെ കണക്കു ഇങ്ങനെ : മൂർക്കൻ 6, ശംഖ് വരയൻ 5, രക്ത അണലി 2, മുള പാമ്പ് 2, മൂന്നു തവണ വിഷം കുറഞ്ഞ പാമ്പുകളും ഇദ്ദേഹത്തെ കടിച്ചു.
25 വയസ്സ് ഉള്ളപ്പോൾ തോട്ടത്തിൽ ജോലി ചെയ്യുമ്പോൾ അറിയാതെ പാമ്പിനെ ചവുട്ടിയത് മൂലമാണ് ആദ്യമായി പാമ്പു കടിയേൽക്കുന്നത്.റബ്ബർ എസ്റ്റേറ്റു തൊഴിലാളി ആയി ജോലി ചെയ്യുമ്പോൾ തോട്ടത്തി വച്ചാണ് ഇത്രയും പാമ്പുകടി എൽക്കേണ്ടി വന്നത്. ഇതിൽ 2 തവണ മാത്രമാണ് അപകടകരമായ അവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിൽസ തേടേണ്ടി വന്നിട്ടുള്ളു.
ബാക്കി തവണ നാട്ടുമരുന്നുകൾ മാത്രമാണ് പ്രയോഗിച്ചിട്ടുള്ളതെന്നും സുഗതൻ ചേട്ടൻ പറയുന്നു.പ്രയം അയതു കൊണ്ടാണോ വായിലെ പല്ലുകൾ നഷ്ടപ്പെട്ടത് എന്ന് ആരേങ്കിലും ചോദിച്ചാൽ അല്ല എന്നാണ് ഇദ്ദേഹത്തിൻ്റെ മറുപടി. പണ്ടുള്ളവർ പറഞ്ഞ് കേട്ട് കടിച്ച പാമ്പിനെ പിടിച്ച് തിരിച്ച് കടിച്ചതു മൂലം പാമ്പുകളുടെ ശരീരത്തിലെ ഒരു തരം ദ്രാവകം പറ്റിയതു മൂലമാണ് പല്ലുകൾ നഷ്ടപ്പെട്ടത് എന്നും ഇദ്ദേഹം പറയുന്നു.
എന്തായലും പണ്ട് പാമ്പുകൾ ഓടിച്ചിട്ട് സുഗതൻ ചേട്ടനെ കടിച്ചിരുന്നു എങ്കിൽ ഇന്ന് പാമ്പുകൾ തന്നെ കണ്ടാൽ ഓടി രക്ഷപ്പെടുക ആണെന്നും ഇദ്ദേഹം പറയുന്നു.