2.95 കോടി ചിലവിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് അത്യാധുനിക രീതിയിൽ പുതിയ മന്ദിരം .. ഒപ്പം അതിവിശാലമായ ഷോപ്പിംഗ് കോംപ്ലെക്സും..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് അത്യാധുനിക രീതിയിൽ പുതിയ മന്ദിരം നിർമ്മിക്കുവാൻ ഭരണാനുമതിയായി . കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ ജയരാജ് , തന്റെ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 2.95 കോടി ചിലവിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ഇപ്പോൾ പഞ്ചായത്ത് കെട്ടിടം ഇരിക്കുന്ന സ്ഥലത്ത് തന്നെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

14,000 Sqft പഞ്ചായത്ത് ഓഫീസ് കെട്ടിടം 12,000 Sqft 26 ഷട്ടറോട്‌ കൂടി ഷോപ്പിംഗ് കോംപ്ലക്സ് , MLA ഓഫീസ്,. പ്രസിഡന്റ് / മെമ്പർമാരുടെ റൂമുകൾ, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, ഫ്രണ്ട് ഓഫീസ്, വിസിറ്റേഴ്സ് ലോഞ്ച്, കഫ്റ്റീരിയ, LSGD എഞ്ചിനീയറുടെ കാര്യാലയം, NREG എഞ്ചിനീയറുടെ കാര്യാലയം, കുടുംബശ്രീ ഓഫീസ്, പെർഫോമൻസ് ഓഡിറ്റ് ഒഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവയോട് കൂടിയ ആധുനിക പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത് .

പുതിയ കെട്ടിടം ഉടൻ നിർമ്മാണമാരംഭിക്കുമെന്ന് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അറിയിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിന്റെ രൂപരേഖ പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിദ്ധപ്പെടുത്തുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.
എം എൽ എ .നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും 2 കോടി 95 ലക്ഷം രൂപ ഈ കെട്ടിടത്തിന് അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

കാഞ്ഞിരപ്പള്ളിയുടെ മുഖമുദ്രയായി മാറുന്ന തരത്തിൽ ശില്പചാരുതയോടെയാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ഭാവിയിൽ ഒരു മുനിസിപ്പാലിറ്റിയായി പരിണമിക്കുന്നതിനുളള സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവിധ സൗകര്യങ്ങളോടെയുമാണ് കെട്ടിടം നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. 14,000 ചതുരശ്ര അടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ എം എൽ എ ഓഫീസ്,. പ്രസിഡന്റ് / മെമ്പർമാരുടെ റൂമുകൾ, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം, ഫ്രണ്ട് ഓഫീസ്, വിസിറ്റേഴ്സ് ലോഞ്ച്, കഫ്റ്റീരിയ, എൽ എസ് ജി സി എഞ്ചിനീയറുടെ കാര്യാലയം, എൻ ആർ ഇ ജി എഞ്ചിനീയറുടെ കാര്യാലയം, കുടുംബശ്രീ ഓഫീസ്, പെർഫോമൻസ് ഓഡിറ്റ് ഓഫീസ്, കുടുംബശ്രീ ഓഫീസ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുൻപ് ടൗൺ ഹാളിനോട് ചേർന്ന് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതിയായിരുന്നെങ്കിലും ആ സ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ആധിക്യത്താൽ നിർമ്മാണം തടസപ്പെട്ടിരുന്നു. ഇപ്പോൾ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് പഴയ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നിടത്ത് തന്നെയാണ്. ബൈപാസിനായി പഞ്ചായത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതോടെ പുതിയ കെട്ടിടം റോഡ് നിരപ്പിലാവും.
ബാക്കി വരുന്ന സ്ഥലത്ത് റോഡിന് അഭിമുഖമായി ഒരു ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന് പഞ്ചായത്തും തുക അനുവദിച്ചിട്ടുണ്ട്.
രണ്ടു പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് പറഞ്ഞു.

error: Content is protected !!