KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദർശനയെ അനുമോദിച്ചു

  

മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്‌സ് എക്‌സലൻസ് പുരസ്‌കാരമായി ഒരുലക്ഷം രൂപ നേടിയ ദർശന ദിനേശിന് ഡി.വൈ.എഫ്.ഐ.യുടെ ഉപഹാരം സി.പി.എം.ലോക്കൽ സെക്രട്ടറി കെ. സേതുനാഥ് സമ്മാനിക്കുന്നു

പൊൻകുന്നം: 2020-21 അധ്യയനവർഷത്തിൽ മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്‌സ് എക്‌സലൻസ് പുരസ്‌കാരമായി ഒരുലക്ഷം രൂപ നേടിയ ദർശന ദിനേശിനെ ഡി.വൈ.എഫ്.ഐ. അനുമോദിച്ചു. ചിറക്കടവ് കിഴക്കുംഭാഗം മുട്ടത്ത് ദിനേശിന്റെയും സുനിയുടെയും മകളാണ് ദർശന.

സി.പി.എം. പൊൻകുന്നം ലോക്കൽസെക്രട്ടറി കെ. സേതുനാഥ് ദർശനയ്ക്ക് ഡി.വൈ.എഫ്.ഐ.യുടെ ഉപഹാരം നൽകി. വാർഡംഗം കെ.ജി. രാജേഷ്, ഡി.വൈ.എഫ്.ഐ. പൊൻകുന്നം മേഖലസെക്രട്ടറി പി.എസ്. ശ്രീജിത്, പ്രസിഡന്റ് ശരൺചന്ദ്രൻ, എ.ആർ. രോഹിത്, അനന്ദു പ്രസാദ്, എസ്.സുധീഷ് എന്നിവർ പങ്കെടുത്തു.

error: Content is protected !!