ഒരു റോഡിൽവ്യത്യസ്ത വേഗപരിധികൾ; സൂക്ഷിച്ചില്ലെങ്കിൽ പിഴയടച്ച് കീശകീറും..
റോഡനുസരിച്ച് വേഗപരിധി മാറിമറിയും. ഇതു തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കിൽ പിഴയടച്ച് കീശകീറും. അതിവേഗമുൾപ്പെടെ നിരത്തിലെ ക്രമക്കേടുകൾ പിടികൂടാൻ മോട്ടോർവാഹനവകുപ്പിന്റെ 675 ക്യാമറകൾ ഈമാസം അവസാനം പ്രവർത്തിച്ചുതുടങ്ങുമ്പോൾ വേഗനിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും.
ദേശീയ, സംസ്ഥാന പാതകൾ എന്നിങ്ങനെ റോഡുകളുടെ തരമനുസരിച്ചും ഒാരോസ്ഥലത്തെ നിയന്ത്രണങ്ങൾപോലെയും വേഗപരിധി മാറും.
റോഡറിയാം, വേഗപരിധിയും
സംസ്ഥാനപാതയെക്കാൾ വീതിയുള്ള നല്ലറോഡുകളിൽ വേഗപരിധി ലംഘിച്ചാൽ പിഴയടയ്ക്കേണ്ടിവരും. ഒരു റോഡിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗം എല്ലായിടത്തും ലഭിക്കില്ല. അപകടമേഖലകൾ, സ്കൂൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വേഗംകുറയ്ക്കാൻ കളക്ടർമാർക്ക് അധികാരമുണ്ട്.
ഉദാഹരണത്തിന്, എം.സി. റോഡിൽ 80 കിലോമീറ്ററാണ് അനുവദനീയമെങ്കിലും സ്ഥിരം അപകടമേഖലകളിൽ ഈവേഗം അനുവദിച്ചിട്ടില്ല.
ഇത്തരം സ്ഥലങ്ങളിൽ വേഗപരിധി സൂചിപ്പിച്ചുകൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം തീരുന്നിടത്ത് അതേക്കുറിച്ചും ബോർഡുണ്ടാകും. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ പിഴ ഉറപ്പ്.
വിവിധ വാഹനങ്ങളുടെ വേഗപരിധി ..
ലോറികൾ
• ദേശീയ-സംസ്ഥാന പാതകൾ 65 കിലോമീറ്റർ
• നഗരം 40 കിലോമീറ്റർ
• സ്കൂൾ മേഖല 30 കിലോമീറ്റർ
• ഗാട്ട് റോഡുകൾ 40 കിലോമീറ്റർ
• മറ്റുപാതകൾ 60 കിലോമീറ്റർ
കാറുകൾ
• ഡിവൈഡറുള്ള നാലുവരി ദേശീയപാതയിൽ 90 കിലോമീറ്റർ
• രണ്ടുവരിപ്പാതയിൽ 85 കിലോമീറ്റർ
• സംസ്ഥാനപാതയിൽ 80 കിലോമീറ്റർ
• മറ്റുപാതകളിൽ 70 കിലോമീറ്റർ
• തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ 50 കിലോമീറ്റർ
• ഗാട്ട് റോഡുകളിൽ 45 കിലോമീറ്റർ
• സ്കൂൾപരിധിയിൽ 30 കിലോമീറ്റർ
ബസുകൾ
• നാലുവരി ദേശീയപാത 70 കിലോമീറ്റർ
• ദേശീയ-സംസ്ഥാന പാതകൾ 65 കിലോമീറ്റർ
• മറ്റുറോഡുകൾ 60 കിലോമീറ്റർ
• നഗരം 40 കിലോമീറ്റർ
• ഗാട്ട് റോഡ് 40 കിലോമീറ്റർ
• സ്കൂൾമേഖല 30 കിലോമീറ്റർ
ഇരുചക്രവാഹനങ്ങൾ
• നാലുവരി ദേശീയപാതയിൽ 70 കിലോമീറ്റർ
• ഇരുവരിയിൽ 60 കിലോമീറ്റർ
• സംസ്ഥാനപാതയിൽ 50 കിലോമീറ്റർ
• മറ്റുറോഡുകളിൽ 50 കിലോമീറ്റർ