കാഞ്ഞിരപ്പള്ളി ബ്ലോക്കിന്റെ ” ഞങ്ങളും കൃഷിയിലേക്ക്” പരിപാടിയിൽ പൊതുസ്ഥലത്ത് കൃഷിയിറക്കി ഉത്സവമാക്കി കുട്ടിക്കർഷകർ..

കാഞ്ഞിരപ്പള്ളി : സംസ്ഥാന സര്‍ക്കാരിന്‍റെ നൂറിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്‌ഘാടനം വിഴുക്കിത്തോട് വച്ച് നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പി.വൈ.എം.എ വായനശാല തിരഞ്ഞെടുത്ത 50 കുട്ടികര്‍ഷകർ ചേന വിത്തുകളും, സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി വിളംബര ജാഥാ നടത്തിയ ശേഷം, പൊതുസ്ഥലത്ത് കൃഷിയിറക്കി പരിപാടി ഉത്സവമാക്കി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല വിളമ്പരജാഥ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ റ്റി.എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍ മുഖ്യപ്രഭാഷണം നടത്തി. സൗജന്യ പച്ചക്കറിവിത്തുകളുടെ വിതരണ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സോമന്‍ നിര്‍വ്വഹിച്ചു.
പി.വൈ.എം.എ വായനശാല തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികര്‍ഷകരെക്കൊണ്ട് ഒരു പൊതുസ്ഥലത്ത് ചേനനടീല്‍ ഉല്‍ഘാടനം കൃഷി അസി. ഡയറക്ടര്‍ എ.വി. അനിത നിര്‍വ്വഹിച്ചു.
ഇഞ്ചി കൃഷി ചെയ്ത പങ്കെടുത്ത 58 കുട്ടികര്‍ഷകരെ ചടങ്ങില്‍വച്ച് എം.എല്‍.എ. ഉപഹാരം നല്‍കി ആദരിച്ചു. പി.വൈ.എം.എ. പ്രസിഡന്‍റ്
കെ.കെ. പരമേശ്വരന്‍, സെക്രട്ടറി കെ.ബി. സാബു, കൃഷി ഓഫീസര്‍ ട്രീസ സെലിന്‍, ആത്മ ബി.റ്റി.എം. പി.ജെ. മാത്യു, വിവിധ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!