കൂവപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വിഷു-ഈസ്റ്റർ-റംസാൻ വിപണി

കൂവപ്പള്ളി: കൂവപ്പള്ളി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ വിഷു-ഈസ്റ്റർ-റംസാനോടനുബന്ധിച്ചുള്ള വിപണി തുറക്കും. ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30-ന് ബാങ്ക് പ്രസിഡന്റും പൂഞ്ഞാർ എം.എൽ.എ.യുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ നടത്തും. നിത്യോപയോഗസാധനങ്ങൾ പൊതുവിപണിയെക്കാൾ വിലക്കുറവിൽ വിപണിയിൽനിന്ന് വാങ്ങാവുന്നതാണെന്ന് ബാങ്ക് സെക്രട്ടറി ജോസ് മനോജ് അറിയിച്ചു.

error: Content is protected !!