പ്രതിഷ്ഠാ വാർഷികം
പൊൻകുന്നം ഇരിക്കാട്ട് ഭദ്രകാളിക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ഉത്സവത്തിന് തന്ത്രി അടിമുറ്റത്തുമഠം ശ്രീകുമാർ ഭട്ടതിരിയുടെ കാർമികത്വത്തിൽ നടന്ന കലശപൂജ
പൊൻകുന്നം: ഇരിക്കാട്ട് ഭദ്രകാളിക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ഉത്സവം നടത്തി. തന്ത്രി ബുധനൂർ അടിമുറ്റത്തുമഠം ശ്രീകുമാർ ഭട്ടതിരി കാർമികത്വം വഹിച്ചു. നാരായണീയ കോകിലം ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം, കലശാഭിഷേകം, പ്രസാദമൂട്ട് എന്നിവ നടന്നു. കാർത്തിക മേനോൻ ക്ഷേത്രസന്നിധിയിൽ ഭരതനാട്യം അവതരിപ്പിച്ചു. നൃത്താധ്യാപിക പനമറ്റം രാധാദേവിയുടെ കൊച്ചുമകളായ കാർത്തികയെ ക്ഷേത്രരക്ഷാധികാരിയും വേലകളി ആചാര്യനുമായ എ.ആർ.കുട്ടപ്പൻ നായർ അനുമോദിച്ചു.