ഞായറാഴ്ചത്തെ ബസ് മുടക്കം അവസാനിപ്പിക്കണം  

മുണ്ടക്കയം: സ്വകാര്യ ബസ് ഉടമകൾ ഞായറാഴ്ച ദിവസങ്ങളിൽ നടത്തി വരുന്ന സ്വയംപ്രഖ്യാപിത പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. മുണ്ടക്കയം മണ്ഡലം കമ്മിറ്റി. 

താലൂക്കിന്റെ ഭൂരിഭാഗവും ഏറെ യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളാണ്. ചെറിയ ടൗണുകളും ഉപറൂട്ടുകളും മലയോരഗ്രാമങ്ങളുമുള്ള മേഖലയിൽ സ്വകാര്യ ബസ് സർവീസുകൾ മാത്രമാണ് ഏക യാത്രാ മാർഗം. 

മുണ്ടക്കയം, കൂട്ടിക്കൽ, കോരൂത്തോട്, എരുമേലി, പാറത്തോട് പഞ്ചായത്തിലെ പ്രധാന നിരത്തുകളിലുൾപ്പെടെ ഞായറാഴ്ച സർവീസ് പൂർണമായും നിലച്ച അവസ്ഥയാണ്. 

നടപടി ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർക്ക്‌ എ.ഐ.വൈ.എഫ്. പരാതി നൽകി. നടപടി സ്വീകരിക്കാത്തപക്ഷം സമരം സംഘടിപ്പിക്കുമെന്ന് എ.ഐ.വൈ.എഫ്. മുണ്ടക്കയം മണ്ഡലം സെക്രട്ടറി സനീഷ് പുതുപ്പറമ്പിൽ, പ്രസിഡന്റ് പി.എസ്.ശ്രീകാന്ത്, ജോ. സെക്രട്ടറി കണ്ണൻ പുലിക്കുന്ന് എന്നിവർ അറിയിച്ചു.

error: Content is protected !!