റോഡ് കൈയേറി നിർമാണമെന്ന് പരാതി
പൊൻകുന്നം: രാജേന്ദ്രമൈതാനം റോഡിന്റെ അരിക് കൈയേറി നിർമാണപ്രവർത്തനം നടത്തിയതായി പിക്കപ്പ് ലോറി ഡ്രൈവേഴ്‌സ് അംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇവിടെ വാടകയ്ക്ക് കട നടത്തുന്ന ചിലർ റോഡിന്റെ സ്ഥലം കൈയേറി സർവേക്കല്ല് അകത്താക്കിയാണ് നിർമാണം നടത്തിയതെന്നാണ് പരാതി. കൈയേറ്റക്കാർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.ഡി.സാബു, എം.സജീവ്, എ.എൻ.രവീന്ദ്രൻ, ഷിഹാബുദീൻ, പ്രജീപ് പാലമൂട്ടിൽ, സജി, അബ്ദുൽ അസീസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.