ജെസ്ന സിറിയയിലെന്ന് കണ്ടെത്തിയിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: സിബിഐ
നാലുവർഷം മുൻപ് കാണാതായ പത്തനംതിട്ട സ്വദേശി ജെസ്ന മരിയ ജെയിംസ് (23) സിറിയയിലാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനത്തിലേക്കെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും സിബിഐ അറിയിച്ചു.
ജെസ്നയെ കണ്ടെത്തിയെന്നും മതപരിവർത്തനം നടത്തി സിറിയയില്‍ താമസിക്കുകയാണെന്നും സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് സിബിഐയുടെ വിശദീകരണം. 2018 മാര്‍ച്ച് 22 നാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനാണ് പറഞ്ഞ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു.