“രാഷ്ട്രീയം വേറെ, സൗഹൃദം വേറെ .. ” കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസ്പരം വാശിയേറിയ മത്സരം കാഴ്ചവച്ചവർ വീണ്ടും ഒത്തുകൂടിയപ്പോൾ സംഭവിച്ചത്..

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ. എൻ. ജയരാജ് മത്സരിച്ചപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥിയായായി വാശിയേറിയ മത്സരം കാഴ്ചവച്ചത് ജോസഫ് വാഴയ്ക്കനാണ്. അതുപോലെ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ റോഷി അഗസ്റ്റിന് എതിരായി മത്സരിച്ചത് ഫ്രാൻസിസ് ജോർജ്ജാണ്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു, അവർക്കെല്ലാം ഒന്നുകൂടി ഒത്തുകൂടുവാൻ കാഞ്ഞിരപ്പള്ളിയിൽ അവസരം ലഭിച്ചു.

കേരളാകോൺഗ്രസ് നേതാവ് അഡ്വ. തോമസ് കുന്നപ്പള്ളിയുടെ മകൻ അരുൺ, കാഞ്ഞിരപ്പള്ളിയിൽ തുടക്കമിട്ട കഫേ ഫർഗോസിയുടെ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കുവാൻ രാഷ്‌ടീയ വൈരം മറന്ന് നേതാക്കൾ ഒത്തുകൂടിയപ്പോൾ നിരവധി അവിസ്മരണീയ നിമിഷങ്ങളാണ് പിറന്നത്. ആ അവസരത്തിൽ പഴയ കാര്യങ്ങൾ അനുസ്മരിച്ചുകൊണ്ട് അഡ്വ തോമസ് കുന്നപ്പള്ളി നടത്തിയ ഹൃദ്യമായ പ്രസംഗവും മറ്റു നേതാക്കളുടെ പ്രതികരണവും ഇവിടെ കാണുക .. അതാണ് രാഷ്ട്രീയം, അങ്ങനെയാവണം രാഷ്ട്രീയം ..
വീഡിയോ കാണുക

error: Content is protected !!