വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു.

മുക്കൂട്ടുതറ : വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് നാല് വയസുകാരൻ മരിച്ചു. മുട്ടപ്പള്ളി സിപിഐ ബ്രാഞ്ച് സെക്രട്ടറി കരിമ്പിൻതോട്ടിൽ രതീഷ് രാജന്റെ മകൻ ധ്യാൻ (4 ) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ചുറ്റുമറയില്ലാത്ത എട്ട് കോൽ താഴ്ചയുള്ള വെള്ളം കുറവായ കിണറ്റിൽ ആണ് കുട്ടി വീണത്. സഹോദരി ദിയയുമായി കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിൽ വല്യമ്മയുണ്ടായിരുന്നു. വീടിനുള്ളിൽ പോയി മടങ്ങി വന്ന വല്യമ്മ കുട്ടിയെ കാണാതെ വന്നതോടെ കിണറിന്റെ മുകളിലെ വല മാറികിടക്കുന്നത് കണ്ട് സംശയം തോന്നി കിണറിൽ നിക്കിയപ്പോഴാണ് കുട്ടിയെ കിണറിൽ വീണ നിലയിൽ കണ്ടത്. സമീപവാസികൾ ഓടിയെത്തി കിണറിൽ നിന്നും കുട്ടിയെ എടുത്ത് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ സുമോൾ വിദേശത്ത് (കുവൈറ്റ് ) ആണ്. സംസ്കാരം പിന്നീട്.