എസ്.പി.വി. സ്‌കൂളിൽ അവധിക്കാല പഠനക്കളരി 

പൊൻകുന്നം: വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്ടീവ് ടീച്ചർ എന്ന സംഘടനയുടെ യു.പി.സ്‌കൂൾ കുട്ടികൾക്കുള്ള അവധിക്കാല പഠനക്കളരി ‘കളിക്കൂട്ടം’ ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ്. യു.പി.സ്‌കൂളിൽ 20 മുതൽ 30 വരെ നടത്തും. നാലാംക്ലാസിൽനിന്ന് വിജയിച്ചവരുൾപ്പെടെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ക്യാമ്പിൽ ഉൾപ്പെടുത്തുന്നത്. എസ്.പി.വി. സ്‌കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുക്കും. കൂടാതെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് താത്പര്യമുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം. ദിവസവും 10 മുതൽ നാലുവരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണമുൾപ്പെടെ ആഹാരം നൽകും.

ക്ലാസുകൾ, കലാപരിപാടികൾ, ഗണിതം മധുരം, ശാസ്ത്രപരീക്ഷണങ്ങൾ, പ്രസംഗപരിശീലനം, ചിത്രരചന, ക്ലേമോഡലിങ്, പ്രകൃതിനിരീക്ഷണം, അടുക്കളശാസ്ത്രം, ഹ്രസ്വചിത്ര നിർമാണം, ലളിതം മലയാളം, ഒറിഗാമി, രക്ഷാകർതൃപരിശീലനം തുടങ്ങി വിവിധ ഭാഗങ്ങളായാണ് പരിശീലനം. രക്ഷിതാക്കൾക്കും പങ്കാളിത്തമുണ്ടാവും.

ഓരോ വിഭാഗത്തിലും വിദഗ്ധരായവരാണ് ക്ലാസ് നയിക്കുന്നതെന്ന് ഇഫക്ടീവ് ടീച്ചർ സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, എസ്.പി.വി. സ്‌കൂൾ മാനേജർ കെ.ആർ. സുരേഷ്ബാബു, പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. രജിസ്‌ട്രേഷന് ഫോൺ-9947096312.

error: Content is protected !!