കെ.എം. മാണി കാരുണ്യഭവനം: ശിലാസ്ഥാപനം നടത്തി

മുണ്ടക്കയം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി നിർമ്മിച്ചുനൽകുന്ന കെ.എം. മാണി കാരുണ്യ ഭവനങ്ങളുടെ ശിലാസ്ഥാപനം കൂട്ടിക്കലിൽ നടത്തി.
കൂട്ടിക്കൽ ബഡായി ഓഡിറ്റോറിയത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു.
പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി. വീടുകളുടെ ശിലാസ്ഥാപനം നിർവഹിച്ചു.
മുൻ എം.എൽ.എമാരായ കെ.ജെ. തോമസ്, സ്റ്റീഫൻ ജോർജ്, സംസ്ഥാന ജനറൽസെക്രട്ടറി പ്രൊഫ.ലോപ്പസ് മാത്യു, ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, സാജൻ കുന്നത്ത്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സജിമോൻ പി.എസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് തോമസുകുട്ടി മുതുപുന്നയ്ക്കൽ, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം തുടങ്ങിയവർ പ്രസംഗിച്ചു.