നിയന്ത്രണംവിട്ട കാർ മറിഞ്ഞു; ഒരാൾക്ക് പരിക്ക്

മണിമല: പൊൻകുന്നം-പുനലൂർ സംസ്ഥാന പാതയിൽ കറിക്കാട്ടൂർ ആഞ്ഞിലിമൂടിനു സമീപം അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞു. റോഡരികിലെ കിലോമീറ്റർ കുറ്റിയിൽ ഇടിച്ചുമറിഞ്ഞ വാഹനം ഓടിച്ചിരുന്ന കറിക്കാട്ടൂർ സ്വദേശി ടോമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
•