പൊടിമറ്റം സെന്റ് ജോസഫ് പള്ളിയിൽ തിരുനാളും ചാപ്പൽ വെഞ്ചരിപ്പും

കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റിയാനോസിന്റെയും തിരുനാളും പുതുതായി നിർമിച്ച സെമിത്തേരി ചാപ്പലിന്റെ വെഞ്ചരിപ്പും 22, 23, 24 തീയതീകളിൽ നടത്തും.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ തിരുനാളിന് കൊടിയേറ്റും.

5.30-ന് വിശുദ്ധ കുർബാന. ഞായറാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് രണ്ടിന് കഴുന്ന് പ്രദക്ഷിണം. 2.30-ന് ഉപദേശിമാരായിരുന്ന ഇടത്തുംപറമ്പിൽ ചാക്കോ, ആന്റണി എന്നിവരുടെ സ്മരണയ്ക്കായുള്ള മതബോധന ഹാളിന് നാമകരണം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്യും. 4.15-ന് വിശുദ്ധ കുർബാന.

പ്രസംഗം-ഫാ. തോമസ് പഴവക്കാട്ടിൽ തുടർന്ന് ദിവ്യകാരുണ്യ ആശിർവാദവും. ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ഇടവക സമിതി സെക്രട്ടറി ജെയിംസ് കണ്ടത്തിൽ, ജനറൽ കൺവീനർ ജോസ് നെല്ലിമല, സിജോ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!