എരുമേലി കൊരട്ടിയിൽ ബൈക്കപകടം ; നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റ് തകർത്ത് ഇടിച്ചുകയറി; കോളേജ് വിദ്യാർത്ഥിനി മരണപ്പെട്ടു
എരുമേലി : കൊരട്ടി കുറുവാമൂഴി അമ്പലവളവിന് സമീപം നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക്, റോഡരികിലുള്ള വീടിന്റെ ഗെയ്റ്റിൽ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന കോളേജ് വിദ്യാർത്ഥിനി മരണപ്പെട്ടു. ചങ്ങനാശ്ശേറി രാമങ്കരി സ്വദേശിനിയും കുട്ടിക്കാനം മരിയൻ കോളേജിലെ BACE മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ അനുപമ മോഹൻ ആണ് (22) മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന കൂട്ടിക്കൽ സ്വദേശിയും മരിയൻ കോളേജ് വിദ്യാർത്ഥിയുമായ അമീർ (21) പരിക്കുകളോടെ ആശുപത്രിയിൽ .
ശനിയാഴ്ച രാത്രി ഏഴ് മണിയോടെ എരുമേലി – കാഞ്ഞിരപ്പള്ളി പാതയിൽ കുറുവാമുഴിക്കും അമ്പലവളവിനും ഇടയിലാണ് അപകടം. കുറുവാമുഴിയിലുള്ള സഹപാഠിയുടെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം ഇരുവരും കോളേജിലെ മറ്റ് സഹപാഠികളും ബൈക്കുകളിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക്, വീടിന്റെ ഗേറ്റ് ഇടിച്ചു തകർത്തു 20 അടിയോളം പാഞ്ഞാണ് മറിഞ്ഞത്. അതുവഴി എത്തിയ ഫോറസ്ററ് ഉദ്യോഗസ്ഥരുടെ വാഹനത്തിലാണ് പരിക്കേറ്റ ഇരുവരെയും കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിൽ എത്തിച്ചത്